തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളുടെ ചിരകാലാഭിലാഷമായ പുതിയ അത്യാഹിത വിഭാഗം സെപ്തംബർ 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യും.ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ അധ്യക്ഷയാകുന്ന ചടങ്ങിൽ സഹകരണ – ടൂറിസം – ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. ശശി തരൂർ എം പി, മേയർ കെ ശ്രീകുമാർ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
രോഗികളും മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും ഏറെ നാളുകളായി ആഗ്രഹിക്കുന്നതാണ് കൂടുതൽ സൗകര്യങ്ങളോടെയുള്ള അത്യാഹിത വിഭാഗം. നാട്ടുകാരുടെ ഏതാണ്ട് ഒരു ദശാബ്ദക്കാലത്തെ ആഗ്രഹ പൂർത്തീകരണമാണ് സംസ്ഥാന സർക്കാർ സെപ്തംബർ 19 ന് നിറവേറ്റുന്നത്. രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പ്രധാന റോഡിനു സമീപത്തായി പഴയ ഒപി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം സ്ഥാപിച്ചത്. എമർജൻസി മെഡിസിൻ വിഭാഗം എന്ന നാമമാറ്റത്തോടെ തുടങ്ങുന്ന ഈ വിഭാഗത്തിനായി പ്രത്യേകം വകുപ്പുമേധാവിയുമുണ്ടാകും. 16 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ ചികിത്സാവിഭാഗവും ഉപകരണങ്ങളും സജ്ജീകരിച്ചത്. പി ഡബ്ളിയു ഡി, എച്ച് എൽ എൽ എന്നിവ നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളായി.
അത്യാഹിത വിഭാഗത്തിൽ കാലങ്ങളായി നടന്നു വരുന്ന ചികിത്സാ സംവിധാനങ്ങളെ ഒന്നാകെ മാറ്റിക്കൊണ്ട് രോഗികൾക്ക് ആശുപത്രിയിലെത്തുന്ന നിമിഷം മുതൽ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നൂതന സംവിധാനങ്ങളാണ് ഇവിടെയുള്ളത്. വിവിധ വിഭാഗങ്ങളിലേയ്ക്ക് രോഗിയെയും കൊണ്ട് മാറി മാറി ട്രോളി ഉന്തേണ്ടി വരുന്ന അവസ്ഥയ്ക്കും പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കുന്നതോടെ അവസാനമാകും.
അത്യാസന്ന നിലയിലെത്തുന്ന രോഗിയെ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് രോഗിയുടെ ആരോഗ്യനിലയുടെ സ്വഭാവത്തിലൂന്നിക്കൊണ്ടുള്ള സംയോജിത ചികിത്സ നൽകുന്ന റെഡ് സോൺ വിഭാഗത്തിലേയ്ക്കാണ് ആദ്യം മാറ്റുന്നത്. രോഗിയുടെ ജീവൻ നിലനിർത്താനുള്ള ചികിത്സയാണ് അവിടെ നൽകുന്നത്. അപകടാവസ്ഥ മാറിയ ശേഷം തുടർന്നുള്ള ചികിത്സയ്ക്ക് യെല്ലോ സോൺ, ഗ്രീൻ സോൺ തുടങ്ങിയ മറ്റു വിഭാഗങ്ങളിലേയ്ക്ക് രോഗിയെ മാറ്റും. റെഡ് സോണിൽ പന്ത്രണ്ടും യെല്ലോ സോണിൽ 62 രോഗികളെയും ഒരേ സമയം ചികിത്സിക്കാനാവും.
ഇതോടൊപ്പമുള്ള മെഡിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ ഒൻപത് കിടക്കകളും സർജിക്കൽ വിഭാഗത്തിൽ എട്ടു കിടക്കകളുമുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓപ്പറേഷൻ തിയേറ്ററും ഡിജിറ്റൽ എക്സ്റേയും അതേ നിലയിലും നിലയിൽ എം ആർ ഐ, സി ടി സ്കാൻ എന്നിവ തൊട്ടു താഴെയുള്ള നിലയിലുമാണ്.
ഉദ്ഘാടനച്ചടങ്ങിൻ്റെ വിജയത്തിനായി ബുധനാഴ്ച സ്വാഗത സംഘ രൂപീകരണം നടന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോ കെ അജയകുമാർ, വാർഡ് കൗൺസിലർ എസ് എസ് സിന്ധു, മെഡിക്കൽ കോളേജ്, എസ് എ ടി സൂപ്രണ്ടുമാർ, ഡെപൂട്ടി സൂപ്രണ്ടുമാർ, വിവിധ സർവീസ് സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെയർമാനും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് ജനറൽ കൺവീനറും ഡി ആർ അനിൽ രക്ഷാധികാരിയുമായി 20 അംഗ എക്സിക്യുട്ടീവ് കമ്മറ്റി രൂപീകരിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.