ന്യൂഡല്‍ഹി: രാജ്യത്ത് വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് രക്ഷകരായി എത്തുന്നവരുടെ സംരക്ഷണം ഉറപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
വാഹനാപകടങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്ന രക്ഷകര്‍ വ്യാപകമായി വേട്ടയാടപ്പെടുന്ന പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
വാഹനാപകടങ്ങളില്‍പ്പെട്ടവരെ രക്ഷിക്കുന്നവര്‍ക്ക് നേരെ യാതൊരു വിവേചനവും പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ജാതി, മതം, ലിംഗം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ രക്ഷകരെ മാറ്റിനിര്‍ത്തരുത്. തികഞ്ഞ ബഹുമാനത്തോടെ അവരോട് പെരുമാറണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
അപകടത്തില്‍പ്പെട്ടവരുമായി ആശുപത്രിയില്‍ എത്തുന്നവരുടെ പേര്, വിലാസം, മുതലായ വ്യക്തിവിവരങ്ങള്‍ നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കരുത്. വ്യക്തിവിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായാല്‍ മാത്രം വിവരങ്ങള്‍ ശേഖരിക്കാമെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.