പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ പ്രത്യേകം മുറികള്‍ അനുവദിക്കണമെന്നുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ റദ്ദാക്കി. പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുകയോ മറ്റ് സംവിധാനങ്ങള്‍ വഴി പരീക്ഷ എഴുതാന്‍ അവസരം നല്‍കുകയോ ചെയ്യാം. അല്ലേങ്കില്‍ രോഗം ഭേദമായ ശേഷം പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവസരം നല്‍കാം.അതേസമയം രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് അനുമതി നല്‍കുകയോ നിരസിക്കുകയോ ചെയ്യാമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളില്‍ വരാന്‍ പാടില്ലെന്ന് സപ്റ്റംബര്‍ 2 ന് പുറത്തിറക്കിയ ഉത്തരവില്‍ നേരത്തേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അത്തരം സാഹചര്യം മൂലം പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ അടക്കമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തയ്യാറാകുകയോ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കുകയോ ചെയ്യണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. മുഖാവരണം, ഹാന്‍ഡ് സാനിട്ടൈസര്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉറപ്പു വരുത്തണമെന്ന് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളി്‍ പറയുന്നു.
പരീക്ഷാ കേന്ദ്രത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കണം. അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കുന്ന സമയത്ത് സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുള്ള അപേക്ഷയും ലഭ്യമാക്കണം.പരീക്ഷാ ഹാളിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികളേയും വിദ്യാര്‍ത്ഥികളെയും മാത്രമേ അനുവദിക്കൂ,
കണ്ടെയ്നര്‍ സോണുകളിലെ പരീക്ഷാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സ്ക്രീനിങ്ങ് സമയത്തോ പരിശോധനയ്ക്ക് ഇടയിലോ വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷമങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഐസോലേറ്റ് ചെയ്യനാള്ള മുറികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അധികൃതര്‍ തയ്യാറാക്കണം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.