India

ഇന്ത്യൻ വ്യോമസേനയുടെ നവീകരണ പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് സിഎജി റിപ്പോർട്ട്

 

ഇന്ത്യൻ വ്യോമസേനയുടെ നവീകരണ പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് സിഎജി റിപ്പോർട്ട്. വ്യോമസേനയുടെ എംഐ-17 ആളില്ലാ ചോപ്പർ (യുഎവി- അൺമാൻഡ് ഏരോ വെഹിക്കൾ). ആധുനികവൽക്കരണത്തിന്റെ ഭാഗമായി എഞ്ചിനുകൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് സിഎജി കണ്ടെത്തൽ. സെപ്തംബർ 23ന് പാർലമെന്റിന് സമർപ്പിച്ച റിപ്പോർട്ടാണ് ഇക്കാര്യം അടിവരയിടുന്നത് – ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ വ്യോമസേന യു‌എ‌വി എഞ്ചിനുകൾ ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിൽ (ഐ‌എ‌ഐ) നിന്നാണ് വാങ്ങിയത്. ഈ ഇടപ്പാടിൽ ഇസ്രായേൽ കമ്പനി അനധികൃതമായി 3.16 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നാണ് സി‌എജി കണ്ടെത്തൽ.

2010 മാർച്ചിലാണ് ഐ‌എ‌ഐയുമായി അഞ്ചു 914-എഫ് യു‌എ‌വി എഞ്ചിനുകൾ വാങ്ങുന്നതിനായികരാറുണ്ടാക്കുന്നത്. ഓരോന്നിനും 87.45 ലക്ഷം രൂപയായിരുന്നു വില. ഡിആർഡിഒയുടെ എയ്റോനോട്ടിക്കൽ ഡവല്പമെൻ്റ് എസ്റ്റാബ്ലിഷ്മെന്റ് (എഡിഇ) ഇതേ എഞ്ചിൻ 2012 ഏപ്രിലിൽ വാങ്ങി യതാകട്ടെ ഓരോന്നിനും 24.30 ലക്ഷം രൂപാ നിരക്കിൽ.

അന്താരാഷ്ട്ര വിപണിയിൽ ഒരു എഞ്ചിന്റെ ശരാശരി വില 21-25 ലക്ഷം രൂപ. അഞ്ച് യു‌എ‌വി എഞ്ചിനുകൾക്ക്‌ വിപണി വിലയെക്കാൾ കൂടുതൽ നൽകി. ഡി‌ആർ‌ഡി‌ഒ യൂണിറ്റിന് വാഗ്ദാനം ചെയ്ത വിലയേക്കാളും മൂന്നിരട്ടിയിലധികം. ഇതിലൂടെ 3.16 കോടി രൂപ അനധികൃതമായി ഇസ്രായേൽ കമ്പനിക്ക് ലഭിച്ചു- റിപ്പോർട്ട് പറയുന്നു.

വ്യോമസേനയ്ക്ക് തെറ്റായ ലേബലിൽ നിലവാരമല്ലാത്ത എഞ്ചിനുകൾ വിതരണം ചെയ്തു. ഇത് നിരവധി അപകടങ്ങൾക്ക് കാരണമായി. ഒരു അപകടത്തിൽ ഒരു യു‌എവി നഷ്ടപ്പെടുന്നവസ്ഥയുമുണ്ടായിതായി സിഎജി റിപ്പോർട്ട് അക്കമിട്ട് നിരത്തുന്നു.

തെറ്റായി ലേബൽ ചെയ്ത എഞ്ചിനുകളെന്ന ആക്ഷേപം പരിശോധിക്കും. വില നിശ്ചയം പക്ഷേ വ്യോമസേനയുടെ അധികാര പരിധിയിലല്ല. വില ചർച്ചകൾ മന്ത്രാലയത്തിന്റെ അധികാരത്തിലുൾപ്പെട്ടതാണ്- ഇത് സിഎജി റിപ്പോർട്ടി നെക്കുറിച്ച് മുതിർന്ന ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥന്റെ പ്രതികരണം.

മീഡിയം ലിഫ്റ്റ് എംഐ -17 ഹെലികോപ്റ്ററുകളുടെ നവീകരണത്തിലൂടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിനായി 2002 ലാണ് എശ്ചിനുകൾ വാങ്ങാൻ നിർദ്ദേശിക്കപ്പെട്ടത്. 18 വർഷത്തിനുശേഷവും പക്ഷേ പ്രവർത്തന മികവ് നേടാനായില്ല. ഹെലികോപക്ടറുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിൽ രാജ്യരക്ഷാ മന്ത്രാലയം ഗരുതരമായ വീഴ്ച വരുത്തി. ഹെലികോപ്റ്ററുകളുടെ നവീകരണ കരാറിൽ ഏർപ്പെടാൻ 15 വർഷത്തെ കാലതാമസം – സിഎജി റിപ്പോർട്ട് പറയുന്നു.

കരാർ പ്രകാരം നവീകരിച്ച 56 ഹെലികോപ്റ്ററുകളുടെ ഡെലിവറി 2018 ജൂലൈയിൽ ആരംഭിച്ച് 2024 ഓടെ പൂർത്തീകരിക്കേണ്ടതുണ്ട്. നവീകരിച്ചതിനു ശേഷം രണ്ട് വർഷം കഴിയുമ്പോഴെക്കും ഹെലികോപ്റ്ററുകളുടെ ആയുസ്സ് അവസാനിക്കും – ഓഡിറ്റ് പറയുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.