India

ഓഹരി വിപണിയില്‍ കനത്ത ഇടിവ്‌; സെന്‍സെക്‌സില്‍ 1114 പോയിന്റ്‌ നഷ്‌ടം

 

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്‌ തുടരുന്നു. സെന്‍സെക്‌സ്‌ 1114 പോയിന്റിന്റെ നഷ്‌ടമാണ്‌ ഇന്ന്‌ രേഖപ്പെടുത്തിയത്‌. നിഫ്‌റ്റി 326 പോയിന്റ്‌ ഇടിവ്‌ നേരിട്ടു.

കനത്ത ഇടിവിനെ തുടര്‍ന്ന്‌ സെന്‍സെക്‌സ്‌ 37,000 പോയിന്റിന്‌ താഴേക്ക്‌ പതിച്ചു. സെന്‍സെക്‌സ്‌ 36.553 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 10,805ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നഷ്‌ടത്തോടെ തുടങ്ങിയ വിപണി അതിനു ശേഷം കുത്തനെ ഇടിയുന്ന പ്രവണത തുടരുകയാണ്‌ ചെയ്‌തത്‌. ഓഗസ്റ്റിലെ ഉയര്‍ന്ന നിലയില്‍ നിന്നും നിഫ്‌റ്റി ഏകദേശം ആയിരം പോയിന്റ്‌ ഇടിവാണ്‌ നേരിട്ടത്‌.

സൂചികാധിഷ്‌ഠിത ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന്‌ നഷ്‌ടത്തിലായിരുന്നു. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 47 ഓഹരികള്‍ ഇടിവ്‌ നേരിട്ടപ്പോള്‍ 3 ഓഹരികള്‍ മാത്രമാണ്‌ ഉയര്‍ന്നത്‌. ഇന്‍ഫ്രാടെല്‍, സീ ലിമിറ്റഡ്‌, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ്‌ നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍.

ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ടാറ്റാ മോട്ടോഴ്‌സ്‌, ബജാജ്‌ ഫിനാന്‍സ്‌, ഗ്രാസിം ഇന്റസ്‌ട്രീസ്‌, ടിസിഎസ്‌ എന്നിവയാണ്‌ നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടം നേരിട്ട ഓഹരികള്‍. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ 7.45 ശതമാനം ഇടിഞ്ഞു. ടാറ്റാ മോട്ടോഴ്‌സ്‌, ബജാജ്‌ ഫിനാന്‍സ്‌, ഗ്രാസിം ഇന്റസ്‌ട്രീസ്‌, ടിസിഎസ്‌ എന്നിവ അഞ്ച്‌ ശതമാനത്തിലേറെ ഇടിവ്‌ നേരിട്ടു.

ഐടി, മെറ്റല്‍ ഓഹരികളാണ്‌ ശക്തമായ ഇടിവ്‌ നേരിട്ടത്‌. നിഫ്‌റ്റി ഐടി സൂചിക 4.20 ശതമാനവും നിഫ്‌റ്റി മെറ്റല്‍ സൂചിക 4.24 ശതമാനവും ഇടിഞ്ഞു. ബാങ്ക്‌, ഓട്ടോ, ഫാര്‍മ മേഖലകളിലും വില്‍പ്പന സമ്മര്‍ദം ശക്തമായിരുന്നു. നിഫ്‌റ്റി ബാങ്ക്‌ സൂചിക 3.41 ശതമാനവും നിഫ്‌റ്റി ഓട്ടോ സൂചിക 3.54 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 3.04 ശതമാനവും ഇടിഞ്ഞു.

ഐടി ഓഹരികളായ ടിസിഎസും ടെക്‌ മഹീന്ദ്രയും അഞ്ച്‌ ശതമാനത്തിലേറെ ഇടിവ്‌ നേരിട്ടു. മെറ്റല്‍ ഓഹരികളായ ജിന്റാല്‍ സ്റ്റീല്‍, എന്‍എംഡിസി, നാഷണല്‍ അലൂമിനിയം, സെയില്‍ എന്നീ ഓഹരികളിലും അഞ്ച്‌ ശതമാനത്തിലേറെ ഇടിവുണ്ടായി. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ആര്‍ബിഎല്‍ ബാങ്ക്‌, ഫെഡറല്‍ ബാങ്ക്‌ എന്നീ ഓഹരികളിലും അഞ്ച്‌ ശതമാനത്തിലേറെ നഷ്‌ടമുണ്ടായി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.