Kerala

ത​ല​ശേ​രി-​മാ​ഹി ബൈ​പാ​സി​ൽ പാ​ലം ത​ക​ർ​ന്ന സം​ഭ​വത്തിൽ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സമർപ്പിച്ചു

 

മു​ഴ​പ്പി​ല​ങ്ങാ​ട്-​മാ​ഹി ബൈ​പാ​സി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ലം ത​ക​ര്‍​ന്ന സം​ഭ​വ​ത്തി​ൽ ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി. ബീ​മു​ക​ൾ​ക്ക് കൊ​ടു​ത്ത താ​ങ്ങ് ഇ​ള​കി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ളി​ല്ലെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. ദേ​ശീ​യ​പാ​ത പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ നി​ർ​മ​ൽ എം ​സാ​ഥേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് പാ​ല​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ​ക്ക് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ച്ചു.

തലശ്ശേരി – മാഹി ബൈപ്പാസുമായി ബന്ധപ്പെട്ട പ്രി കാസ്റ്റ് ബീം തകര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ വ്യാജ പ്രചരണം തുടരുന്നു. സ്ഥലമെടുത്തു നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത് എന്നിരിക്കെ നിര്‍മാണം തകര്‍ന്നത് സംബന്ധിച്ച് പ്രതിപക്ഷം വ്യാജ വാര്‍ത്ത ചമയ്ക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന് വേണ്ടി ദേശീയ പാതാ അതോറിറ്റിയാണ് കരാര്‍ വച്ചതും നിര്‍മാണം നടത്തുന്നതുമെന്ന് ഇകെകെ പ്രൊജക്ട് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ എംബി സുരേഷ് പറഞ്ഞു.

കേന്ദ്ര ഉപരിതല ഗതാഗത വകപ്പ് എന്‍എച്എഐ മുഖേന നടത്തുന്ന പണിയാണ് തലശ്ശേരി-മാഹി ബൈപ്പാസ്. എന്‍എച് 66 നാലുവരിപ്പാത വികസനത്തില്‍ ഉള്‍പ്പെട്ടതാണിത്. അതില്‍ ഇപ്പോള്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലത്തിന്റെ പ്രി കാസ്റ്റ് ബീം ആണ് വീണത്.

ഇതിന്റെ കരാര്‍ വെച്ചതും നിര്‍വ്വഹണം നടത്തുന്നതും മേല്‍നോട്ടം വഹിക്കുന്നതും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ദേശീയപാത അതോറിറ്റി ആയതിനാല്‍ സംസ്ഥാനത്തെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടേയോ സംസ്ഥാന സര്‍ക്കാരിന്റേയോ യാതൊരുവിധ മേല്‍നോട്ടവും ഈ പ്രവൃത്തിയില്‍ ഇല്ല.

അതേസമയം, എന്‍എച് എഐ റീജണല്‍ ഓഫീസറോട് പൊതുമരാമത്ത് മന്ത്രി സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ട് കത്തു നല്‍കി. എന്നാല്‍, പാലാരിവട്ടം പാലത്തിന് പകരമെന്ന പ്രതീതി ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷം തുടരുകയാണ്‌.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.