ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനപ്പെട്ട ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നംഗ്യേല്‍ വാങ്ചുക്കുമായി ടെലിഫോണില്‍ സംസാരിച്ചു. പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനത്തില്‍ ബഹുമാനപ്പെട്ട രാജാവ് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. ആശംസകള്‍ക്കു നന്ദി പറഞ്ഞ പ്രധാനമന്ത്രി ഭൂട്ടാന്‍ രാജാവിനും അദ്ദേഹത്തിന്റെ മുന്‍ഗാമിക്കും രാജകുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ അറിയിച്ചു.
ഇന്ത്യയെയും ഭൂട്ടാനെയും അയല്‍ക്കാരും സുഹൃത്തുക്കളുമായി നിലനിര്‍ത്തുന്ന വിശ്വാസത്തിന്റെയും മമതയുടെയും സവിശേഷബന്ധത്തെക്കുറിച്ച് നേതാക്കള്‍ സംസാരിച്ചു. ഈ വിശിഷ്ട സൗഹൃദം വളര്‍ത്തുന്നതില്‍ ഭൂട്ടാന്‍ രാജാക്കന്മാര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഭൂട്ടാന്‍ കോവിഡ് 19 മഹാമാരിയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഈ സാഹചര്യത്തില്‍ ഭൂട്ടാന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും രാജാവിനെ അറിയിച്ചു. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ വേളയില്‍ രാജാവിനെയും കുടുംബത്തെയും ഇന്ത്യയിലേയ്ക്കു സ്വാഗതം ചെയ്യുന്നതിനുള്ള ആഗ്രഹവും പ്രധാനമന്ത്രി അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.