ഐ.ടി വികസനത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. ആ നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന പുതിയ പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി. ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് അവരുടെ പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ആരംഭിക്കുന്ന പദ്ധതിക്ക് ഇന്നലെ തുടക്കം കുറിച്ചു.
ഏകദേശം 1500 കോടി രൂപയുടെ നിക്ഷേപം ഉണ്ടാവുന്ന പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം. 20 ഏക്കറില്‍ 50 ലക്ഷം ചതുരശ്രയടി ബില്‍റ്റപ് ഏരിയയില്‍ വരുന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ 30,000 പേര്‍ക്ക് നേരിട്ടും 70000 പേര്‍ക്ക് പരോക്ഷമായും സംസ്ഥാനത്ത് തൊഴില്‍ ലഭിക്കും.
ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മുന്നേ തന്നെ കീ സ്റ്റോണ്‍ എന്ന ഈ പ്രീഫാബ് കെട്ടിടത്തിലൂടെ കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ഈ പദ്ധതിയുടെ സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ 20 ലക്ഷം ചതുരശ്ര അടിയില്‍ പൂര്‍ത്തിയായി വരുന്ന എംബസി ടോറസ് ടെക് സോണ്‍ എന്ന സമുച്ചയത്തില്‍ ഓഫീസ് പ്രവര്‍ത്തങ്ങളുടെ ഭാഗമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ ആയിരിക്കും 62,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതും രണ്ട് നിലകളുള്ളതുമായ കീ സ്റ്റോണിന്റെ ഗുണഭോക്താക്കള്‍.
800 സീറ്റുകള്‍ ഉള്ള, പൂര്‍ണമായി ശീതികരിച്ച കെട്ടിടത്തില്‍ പ്ലഗ് ആന്റ് പ്ലേയ് സംവിധാനത്തോടെയുള്ള ഓഫീസുകള്‍ ആവും ഉണ്ടാവുക. ആധുനിക സജ്ജീകരണങ്ങളോടു കൂടിയുള്ള മീറ്റിങ്, കോണ്‍ഫറന്‍സ് മുറികള്‍, കഫറ്റീരിയ, 100 ശതമാനം പവര്‍ ബാക്കപ്പ്, അഗ്‌നിരക്ഷാ സംവിധാനങ്ങള്‍, ബില്‍ഡിങ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവ ഉണ്ടാകും. ചെറുപ്പക്കാരായ കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായകമാകുമെന്നത് സുനിശ്ചിതമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.