Web Desk
തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.പി അൻപഴകന് കൊവിഡ്. മണപ്പക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി.ബുധനാഴ്ചയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന മന്ത്രി വടക്കൻ ചെന്നൈയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിച്ചിരുന്നു.
ബുധനാഴ്ച റിപ്പോൺ കെട്ടിടത്തിൽ നടന്ന കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ മന്ത്രി കെപി അൻപഴകൻ പങ്കെടുത്തിരുന്നു. മന്ത്രിമാരായ എസ്പി വെലുമണി, ഡി ജയകുമാർ, ആർ കാമരാജ്, സി വിജയഭാസ്‌ക്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ, ചെന്നൈ കോർപറേഷൻ കമ്മീഷ്ണർ പ്രകാശ്, സിറ്റി പൊലീസ് കമ്മീഷ്ണർ എകെ വിശ്വനാഥൻ, ഐഎഎസ് ഓഫിസർമാർ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ ബുധനാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.