എണ്ണ ഒഴുകിയത് പ്രദേശത്തു ചില പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതു മുന്‍നിര്‍ത്തിയാണ് എണ്ണ കലര്‍ന്ന മേഖലയില്‍ മാത്രം താത്കാലികമായി മത്സ്യബന്ധനത്തിനു പോകരുതെന്നു നിര്‍ദേശിച്ചത്.
ഓയില്‍ കടലില്‍ വ്യാപിച്ചിരുന്നതിനാല്‍ രണ്ടു ദിവസമായി മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല
മാലിന്യം പൂര്‍ണമായും നീക്കുന്നതുവരെ കമ്പനി പ്രവര്‍ത്തിപ്പിക്കരുതെന്ന് ബോര്‍ഡ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.
ബുധനാഴ്ച പുലര്‍ച്ചെ ഒരുമണി മുതലാണ് ചോര്‍ച്ച തുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു
ഇന്ന് രാവിലെയാണ് പൈപ്പ് പൊട്ടി കടല്‍ത്തീരത്ത് ഫര്‍ണസ് ഓയില്‍ പടര്‍ന്നത്. കറുത്ത നിറത്തില്‍ ഫര്‍ണസ് ഓയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം കടലില്‍ പടര്‍ന്നിട്ടുണ്ടെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.
This website uses cookies.