തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ നിന്നും കടലിലേക്ക് ഒഴുകിയ ഫര്‍ണസ് ഓയിലിന്റെ ഓട നാട്ടുകാര്‍ അടച്ചു. ഫാക്ടറിയില്‍ നിന്നും മാലിന്യങ്ങള്‍ പുറന്തള്ളുന്ന ഓടയാണ് നാട്ടുകാര്‍ അടച്ചത്. ഓയില്‍ കടലില്‍ വ്യാപിച്ചിരുന്നതിനാല്‍ രണ്ടു ദിവസമായി മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇതിന് നഷ്ടപരിഹാരം ഇവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചര്‍ച്ചയില്‍ പരിഗണിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഓട അടച്ചത്.
ഓട അടച്ചതോടെ ഫാക്ടറിയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പും നഷ്ടപരിഹാരവും നല്‍കിയങ്കില്‍ മാത്രമേ ഓട തുറക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍. അതേസമയം, ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് ഫാക്ടറിയുടെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.