സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണലുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍കുബേറ്ററുകള്‍, ആക് സിലറേറ്ററുകള്‍, നിക്ഷേപകര്‍, ഗവേഷണ-വികസന സ്ഥാപനങ്ങള്‍, ഉപദേഷ്ടാക്കള്‍ തുടങ്ങി എല്ലാ പങ്കാളികളെയും ബന്ധിപ്പിക്കുന്ന ശക്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കേരളം നിര്‍മ്മിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനം നല്‍കാനും അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആവിഷ്കരിച്ച മീറ്റപ് കഫെയുടെ ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിക്കുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ ബിസിനസ് സാധ്യത വിലയിരുത്തി അന്തിമ ഘട്ടത്തിലെ പരാജയം ഒഴിവാക്കുകയാണ് 'ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്‌സീഡ് (എഫ്എഫ്എസ്)' എന്ന ഈ സൗജന്യ പരിപാടിയുടെ ലക്ഷ്യം.
കഴിഞ്ഞ ജൂണില്‍ നടത്തിയ ഓണ്‍ലൈന്‍ പ്രദര്‍ശനത്തില്‍ നിരവധി വ്യവസായങ്ങള്‍ സ്റ്റാര്‍ട്ടപ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
This website uses cookies.