Kerala

രണ്ടാം സ്റ്റാര്‍ട്ടപ് വെര്‍ച്വല്‍ എക്സ്പോയില്‍ അന്‍പതോളം സ്റ്റാര്‍ട്ടപ്പുകള്‍

തിരുവനന്തപുരം:കോവിഡ് കാലത്തെ പ്രതിസന്ധികള്‍ പരസ്പര സഹായത്തോടെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) നേതൃത്വത്തില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ എക്സ്പോയില്‍ അണിനിരന്നത് അന്‍പതോളം സ്റ്റാര്‍ട്ടപ്പുകളും അവയുടെ ഉല്പന്നങ്ങളും. വിവിധ വ്യവസായ സംഘടനകളുടെയും  ഐടി കൂട്ടായ്മകളുടെയും  സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ 2500 സന്ദര്‍ശകരെത്തിയിരുന്നു. 350 തത്സമയ ആശയവിനിമയങ്ങളുമുണ്ടായിരുന്നു. 16 എന്‍റര്‍പ്രൈസ്ടെക് സ്റ്റാര്‍ട്ടപ്പുകളും ഒന്‍പത് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളും 17 എഡ്ടെക് സ്റ്റാര്‍ട്ടപ്പുകളുമാണ് പരിപാടിയില്‍ പങ്കെടുത്തത്.  


കേരള സ്റ്റാര്‍ട്ടപ് മിഷന്‍ അപേക്ഷ ക്ഷണിച്ച്  തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരുന്നു വെര്‍ച്വല്‍ എക്സ്പോയില്‍ അവസരം നല്‍കിയിരുന്നത്. പൂര്‍ണ്ണ തോതില്‍ ഉല്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളെ മാത്രമാണ് തിരഞ്ഞെടുത്തിരുന്നത്. വ്യവസായങ്ങള്‍ക്ക് ബിസിനസ് വിപുലപ്പെടുത്താന്‍ സഹായകമാവുന്ന അതിനൂതന സാങ്കേതികവിദ്യകള്‍  സ്റ്റാര്‍ട്ടപ്പുകളുമായി കൂടിക്കാഴ്ച നടത്തി മിതമായ നിരക്കില്‍ നേടിയെടുക്കാന്‍ പരിപാടി സഹായകമായി.

കഴിഞ്ഞ ജൂണില്‍ നടത്തിയ ഓണ്‍ലൈന്‍ പ്രദര്‍ശനത്തില്‍ നിരവധി വ്യവസായങ്ങള്‍ സ്റ്റാര്‍ട്ടപ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നു.  ഇനി മുതല്‍ രണ്ടു മാസം കൂടുമ്പോള്‍ വ്യത്യസ്ത മേഖലകള്‍ പ്രമേയമാക്കി പ്രദര്‍ശനം സംഘടിപ്പിക്കും. അടുത്ത എക്സ്പോ ഒക്ടോബര്‍ 26 മുതല്‍ 30  വരെ നടത്തും.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.