Kerala

സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസ കച്ചവടം അന്വേഷിക്കണം: അല്മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി

 

കൊച്ചി: സീറോ മലബാര്‍ സഭയില്‍ നടക്കുന്ന വിദ്യാഭ്യാസ കച്ചവടത്തെ കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജോലി വില്പനയെ കുറിച്ചും സമഗ്രഅന്വേഷണം നടത്തണമെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട ബിനു ചാക്കോയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സീറ്റ് വില്പന, രൂപത സ്‌കൂളില്‍ ജോലി വാങ്ങി തരാം എന്നുമുള്ള നിരവധി പരാതികള്‍ വന്നുകൊണ്ടിരിക്കുന്നു. ഈ വ്യക്തി കഴിഞ്ഞ കുറെ നാളുകള്‍ ആയി കത്തോലിക്കാ സഭാ മെത്രാന്‍മാരുമായും സീറോ മലബാര്‍ കേന്ദ്രകാര്യാലയവുമായി വളരെ അടുത്ത ബന്ധം ഉണ്ടെന്ന് പറയപ്പെടുന്നു. അത് കൊണ്ട് തന്നെ ഈ തട്ടിപ്പുകളില്‍ സഭയിലെ ഉന്നതരുടെ പങ്കുകൂടി അന്വേഷണപരിധിയില്‍ കൊണ്ട് വരണമെന്ന് അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.

ബിനു ചാക്കോ സഭാ വക്താവായി രംഗത്തു വരുന്നത് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ്. 92 കോടിയോളം രൂപയുടെ നഷ്ടമുണ്ടായ ഇടപാടുകളില്‍ നഷ്ടപ്പെട്ട പണം എവിടെപ്പോയി എന്നത് ഇന്നും ദുരൂഹമാണ്. കര്‍ദ്ദിനാളോ സഭാധികാരികളോ ഈ വിഷയം സംബന്ധിച്ചു ഇപ്പോഴും മൗനം ഭജിക്കുകയാണ്. പണം നഷ്ടപ്പെട്ട വഴികളില്‍ ബിനു ചാക്കോക്കും, ഇന്ത്യന്‍ കാത്തലിക് ഫോറത്തിനും പങ്കുണ്ടോ എന്നും, സഭാധികാരികളുടെ ബിനാമിയായി ബിനു ചാക്കോ മാറിയിരുന്നോ എന്നും സംശയമുണ്ട്. അതിനാല്‍ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും ബിനു ചാക്കോയും, ഇന്ത്യന്‍ കാത്തലിക് ഫോറം ഭാരവാഹികളും സഭാധികാരികളുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകളും അന്വേഷിക്കണമെന്നും അത്മായ മുന്നേറ്റം ആവശ്യപ്പെട്ടു.

അറസ്റ്റ് ചെയ്യപ്പെട്ട ബിനു ചാക്കോ, സഭാ നേതൃത്വം കഴിഞ്ഞ നാളുകളില്‍ നടത്തിയ കള്ളത്തരം, സാമ്പത്തിക തട്ടിപ്പ്, പീഡനം എന്നിവയില്‍ എല്ലാം അവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ചാനല്‍ ചര്‍ച്ചകളില്‍ സ്വയം പ്രഖ്യാപിത വക്താവ് ആയി നിറസാന്നിധ്യം ആയിരുന്നു. ബിനു ചാക്കോയുടെ മുന്‍കാല തട്ടിപ്പുകള്‍ അറിഞ്ഞിരുന്നിട്ടും ആ വ്യക്തിയെ കൂടെ നിറുത്തിയത് ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ ഒരു ഏജന്റ് ആക്കി ഉപയോഗിക്കാന്‍ ആയിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്മായ മുന്നേറ്റം പ്രതിനിധികള്‍ പലവട്ടം ഇത്തരം വ്യക്തികള്‍ മെത്രാന്മാരുടെ വക്താക്കള്‍ ആയി മീഡിയയില്‍ വന്നിരുന്നു സംസാരിക്കുന്നത് നേതൃത്വത്തിന്റെ വിശ്വസ്ഥത ചോദ്യം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നിട്ടും ഈ വ്യക്തിയെ തള്ളിപ്പറയാതെ കൂടെ നിര്‍ത്തിയത് കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. അത് കൊണ്ട് ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ കൂട്ടു പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.