India

സുശാന്ത് സിംഗിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ശുപാര്‍ശ

പറ്റ്‌ന: ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടാനൊരുങ്ങി ബിഹാര്‍ സര്‍ക്കാര്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിഹാര്‍ നിയമസഭയിലെ ഇരുസഭകളിലെയും അംഗങ്ങള്‍ കക്ഷിഭേദമന്യേ ആവശ്യപ്പെട്ടിരുന്നു.

ജൂണ്‍ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സുശാന്തിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കാമുകി റിയ ചക്രവര്‍ത്തിയും കുടുംബത്തിനുമെതിരെ സുശാന്തിന്റെ പിതാവ് പരാതി നല്‍കി. മകന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കെ.കെ സിങ് പരാതിയില്‍ പറയുന്നത്. മകന്റെ അക്കൗണ്ടില്‍ നിന്ന് റിയ കോടികള്‍ സ്വന്തമാക്കിയെന്നും പരാതിയില്‍ പറയുന്നു. ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങള്‍ ചുമത്തപ്പെട്ട നടി റിയ ചക്രവര്‍ത്തി ഒളിവിലാണെന്ന ബിഹാര്‍ പൊലീസിന്റെ ആരോപണം അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെ തള്ളി. ചോദ്യം ചെയ്യലിനായി ബിഹാര്‍ പൊലീസ് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു.

കേസില്‍ ഇതുവരെ 40 പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.