Breaking News

സുശാന്തിന്റെ മരണം: മഹേഷ് ഭട്ട് മൊഴി നല്‍കി; കരണും കങ്കണയും ഹാജരാകും

മുംബൈ: ബോളിവുഡ് യുവനടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് മൊഴി നല്‍കി. രാവിലെ 11.30ന് മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലെ ഡപ്യൂട്ടി കമ്മിഷണര്‍ അഭിഷേക് ത്രിമുഖെയുടെ ഓഫിസിലെത്തിയാണു മൊഴി നല്‍കിയത്.

കരണ്‍ ജോഹര്‍, കങ്കണ റണാവത്ത് എന്നിവരെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ മേഖലയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്ന് കങ്കണ ആരോപിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് അവര്‍ക്ക് ബാന്ദ്ര പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് 17 മുതല്‍ കങ്കണ ഹിമാചല്‍ പ്രദേശിലാണ്.

മുപ്പത്തിനാലുകാരനായ സുശാന്ത് സിങ് രജ്പുത്തിനെ ജൂണ്‍ 14-നാണ് ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സോഷ്യല്‍മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. കൂടാതെ നടനെ സിനിമാ മേഖലയിലെ ചിലര്‍ വിലക്കേര്‍പ്പെടുത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് തൊഴില്‍പരമായ ശത്രുതയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നത്.

മഹേഷ് ഛബ്ര, ആദിത്യ ചോപ്ര, ഷാനു ശര്‍മ, രാജീവ് മസന്ത് എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്ത് കേസില്‍ ആവശ്യമെങ്കില്‍ കരണ്‍ ജോഹറിനെയും വിളിപ്പിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.