മുംബൈ: ബോളീവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യമില്ല. റിയ, സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി എന്നിവരടക്കം എട്ടുപേര്‍ക്കാണ് മുംബൈ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചത്.
നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സെപ്റ്റംബര്‍ എട്ടിനാണ് മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന കുറ്റം ചുമത്തി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 22-വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റിയ നിലവില്‍ ബൈക്കുല്ല ജില്ല ജയിലിലാണുള്ളത്.
അതേസമയം വിചാരണ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിയയുടെ അഭിഭാഷകന്‍ അറിയിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിര്‍ബന്ധിച്ച് കുറ്റം സമ്മതിച്ചതാണെന്നും റിയ ജാമ്യാപേക്ഷയില്‍ പറഞ്ഞു.
തനിക്കുനേരെ കൊലപാതക ഭീഷണിയും ബലാത്സംഗ ഭീഷണിയും ഉണ്ടായെന്നും പലരീതിയിലുള്ള അന്വേഷണങ്ങളും നടത്തി മാനസികമായി പീഡിപ്പിക്കുകയാണെന്നും റിയ ജാമ്യാപേക്ഷയില്‍ പറയുന്നു.
എന്നാല്‍ റിയക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിലെ അവരുടെ സ്ഥാനവും പണവും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും എന്‍സിബി കോടതിയില്‍ വാദിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.