Gulf

പ്രതീക്ഷയുടെ ചിറകിലേറി ; കോവിഡിനെ അതിജീവിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

ശരത്ത് പെരുമ്പളം

ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ക്രമാനുഗതമായി കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്. യു.എ.ഇ വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തിച്ചതിനാല്‍ ജനജീവിതം പഴയരീതിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മറ്റ്  ഗള്‍ഫ് രാജ്യങ്ങളും കോവിഡിനെ പിടിച്ചുകെട്ടാന്‍ പുത്തന്‍ രീതികള്‍ അവംലംബിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍:

സൗദിയില്‍ ഇന്ന് 1257 പുതിയ കോവിഡ് കേസുകള്‍; രോഗമുക്തി നേടിയത് 1439 പേര്‍

സൗദിയില്‍ ഇന്ന് 1257 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 1439 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 87.43. ശതമാനമായി ഉയര്‍ന്നു. അതേസമയം, 32 കോവിഡ് മരണവും രേഖപ്പെടുത്തി. 88 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

ദമ്മാം 65 , ഹഫൂഫ് 63, ഹൈല്‍ 62 , ബുറയിദ 59, മക്ക 58, ജിദ്ദ 52, മദീന 51, യാമ്ബു 50, തുടങ്ങി 122 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 33,270 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 1824 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 289,947 ഉം മരണസംഖ്യ 3199 ഉം രോഗമുക്തി നേടിയവര്‍ 253,478 ആയി.

സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് പത്ത് വരെ രാജ്യത്ത് ഇതുവരെ ആകെ 38,13,274 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 58,424 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

കുവൈത്തില്‍ 687 പേര്‍ക്ക് കൂടി കോവിഡ്; 4 പേര്‍ മരിച്ചു

കുവൈത്തില്‍ ഇന്ന് 687 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . രോഗം ബാധിച്ച്‌ ഇന്ന്‌ 4 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 482 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 443 പേര്‍ സ്വദേശികളാണ് . ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 72,400 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യമേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 147, അഹമദി 168 ,ഹവല്ലി 117, കേപിറ്റല്‍ 87, ജഹറ 168.

ഇന്ന് 509 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 64,028 ആയി. ആകെ 7890 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 117 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,450 പേര്‍ക്കാണു കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5,35,803 ആയി.

ഒമാനില്‍ 207 പേര്‍ക്ക് കൂടി കോവിഡ്; മരണസംഖ്യ 521 ആയി

ഒമാനില്‍ 207 പേര്‍ക്കാണ്​ പുതുതായി കോവിഡ് സ്​ഥിരീകരിച്ചത്​. ഇതില്‍ 167 പേര്‍ സ്വദേശികളും 40 പേര്‍ പ്രവാസികളുമാണ്​. ഇതോടെ ഒമാനില്‍ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 81787 ആയി. 1433 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്​തരുടെ എണ്ണം 76124 ആയി. 53 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 482 പേരാണ്​ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 172 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.

മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ 74 പേര്‍ക്കും വടക്കന്‍ ബാത്തിനയില്‍ 44 പേര്‍ക്കും ദാഖിലിയയില്‍ 33 പേര്‍ക്കും തെക്കന്‍ ബാത്തിനയില്‍ 17 പേര്‍ക്കും ദോഫാറില്‍ 12 പേര്‍ക്കും ദാഹിറയില്‍ ഒമ്ബത്​ പേര്‍ക്കും വടക്കന്‍ ശര്‍ഖിയയില്‍ ഏഴുപേര്‍ക്കും തെക്കന്‍ ശര്‍ഖിയയില്‍ ആറുപേര്‍ക്കും അല്‍ വുസ്​തയില്‍ മൂന്ന്​ പേര്‍ക്കും ബുറൈമിയില്‍ രണ്ട്​ പേര്‍ക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

 

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി കടന്നു 20,046,642. മരണസംഖ്യ-734,556 , രോഗമുക്തി നേടിയത്-12,916,143 ചികിത്സയില്‍ ഉള്ളവര്‍-6,403,119. കോവിഡിനെ അതിജീവിച്ച് മുന്നേറാനുള്ള തയ്യാറെടുപ്പിലാണ് ലോകം മുഴുവന്‍.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.