തിരുവനന്തപുരം: കള്ളക്കടത്ത് മാഫിയയ്ക്ക് മുറി ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരനായ അരുണ്‍. ഐടി വകുപ്പില്‍ ശിവശങ്കറിന്‍റെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് അരുണ്‍ മുറി ബുക്ക് ചെയ്തത്. കള്ളക്കടത്ത് സംഘത്തിന്‍റെ ചര്‍ച്ചകളില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കറും പങ്കാളി. ഹോട്ടല്‍ മുറിയില്‍ ആദ്യം എത്തിയത് സ്വപ്‌നയുടെ ഭര്‍ത്താവാണ്. നിരവധി തവണ ജയശങ്കര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറി എം ശിവശങ്കര്‍ സ്വപ്‌നയുമായുള്ള സൗഹൃദം ശരിവെച്ചു. സ്വപ്‌നയുമായി പലതവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് കസ്റ്റംസിനോട് ശിവശങ്കര്‍ പറഞ്ഞു. സന്ദീപും സരിത്തും സ്വപ്‌നയുടെ സുഹൃത്തുക്കളാണ്. സ്വപ്‌ന വഴിയാണ് ഇവരുമായുള്ള പരിചയം. ഔദ്യോഗിക പരിചയമാണ് സൗഹൃദത്തിലേക്ക് മാറിയത്. സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ രണ്ട് മണിവരെ തുടര്‍ന്നു. ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വാഹനത്തിലാണ് ശിവശങ്കറിനെ വസതിയിലെത്തിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ശിവശങ്കര്‍ പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യുവെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.