ന്യൂഡല്‍ഹി: കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഗുരുതര പ്രശ്‌നമുണ്ടാക്കിയതെന്ന് സുപ്രീംകോടതി. മോറട്ടോറിയം സമയത്ത് വായ്പ തിരിച്ചടവിന് പലിശ ഈടാക്കുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.
കല്‍ക്കരി കുടിശികയെക്കുറിച്ചും സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് വരുത്തിയ കാലതാമസത്തെ കുറിച്ചും നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക് തീരുമാനം എടുത്തുവെന്ന് നിങ്ങള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നിലപാട് വ്യക്തമാക്കണം. സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ പിന്നില്‍ ഒളിക്കുകയാണെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റീസ് എം.ആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ച് വിമര്‍ശിച്ചു. റിസര്‍വ് ബാങ്കിന്റെ മറുപടിയുമായി മുന്നോട്ടു പോവുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം വായ്പ മോറട്ടോറിയം കേസില്‍ സത്യവാങ്മൂലം സര്‍പ്പിക്കാന്‍ ഓരാഴ്ച്ച കാലാവധി നല്‍കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.