മസ്‌കറ്റ്: ഒമാനില്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി സമയങ്ങളില്‍ അടച്ചിടാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം നിലവില്‍ വന്നു. മാര്‍ച്ച് 20 വരെ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഒമാനിലെ കച്ചവട സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കും.
ഇന്ധന സ്റ്റേഷനുകള്‍, ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവ ഒഴിച്ചുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം നിയന്ത്രണം ബാധകമാണ്. ആളുകള്‍ക്ക് പുറത്തിറങ്ങാനും വാഹനങ്ങള്‍ ഓടിക്കുന്നതിനും തടസങ്ങളില്ല. ആദ്യദിവസമായ ഇന്ന് വൈകുന്നേരം സ്ഥാപനങ്ങളില്‍ പൊതുവെ തിരക്ക് അനുഭവപ്പെട്ടു.
സുപ്രീം കമ്മിറ്റി നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ റോയല്‍ ഒമാന്‍ പൊലീസിന്റെയും പബ്ലിക് പ്രോസിക്യൂഷന്റെയും സഹകരണത്തോടെ കര്‍ശന നിരീക്ഷണം നടത്തുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. നിയന്ത്രണം മുന്‍ നിര്‍ത്തി സ്ഥാപനങ്ങള്‍ പ്രവര്‍ത്തന സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ പതിവിലും നേരത്തേ തുറന്ന് വൈകുന്നേരം ഏഴ് മുതല്‍ എട്ട് വരെ സമയത്തിനുള്ളില്‍ അടക്കുന്ന രീതിയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.