സാമ്പത്തിക വൈവിധ്യവത്കരണത്തിന് രാജ്യം സന്നദ്ധം. ഇതിനായി പ്രാദേശിക നിക്ഷേപത്തിന് അനുയോജ്യമായ ഇടമാക്കി മാറ്റുമെന്ന് സുല്‍ത്താന്‍ പ്രഖ്യാപിച്ചു
മസ്‌കറ്റ് : പ്രാദേശിക ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിന് ഒമാന്‍ സുല്‍ത്താന്റെ ആഹ്വാനം. സ്ഥാ നാരോഹണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഒമാന്‍ പരമാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ പ്രഖ്യാപനം.
രാജ്യം നിക്ഷേപ സൗഹൃദമാക്കും. നിക്ഷേപങ്ങള്‍ക്കായി പ്രാദേശിക ഫണ്ട് രൂപികരിക്കും. ഇതിനുള്ള പ ദ്ധതികള്‍ ആസുത്രണം ചെയ്തിട്ടുണ്ട്. യുവാക്കള്‍ രാജ്യ പുനര്‍നിര്‍മാണത്തിന് മുന്നിട്ടിറങ്ങണം. ഇതിനാ യി യുവാക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തൊഴില്‍ ലഭ്യമാക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പോയ വര്‍ഷം കഷ്ടനഷ്ടങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു.
എന്നിരുന്നില്ലാം ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തു. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുക തന്നെയാണ് ഇനിയും തന്റെ ലക്ഷ്യം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കൂടുതല്‍പേര്‍ക്ക് തൊഴില്‍ നല്‍കുന്നത് സാമ്പത്തിക രംഗത്ത് ഗുണകരമാകും.
തൊഴില്‍ നൈപുണ്യവും വിദ്യഭ്യാസ യോഗ്യതയുമുളളവര്‍ക്ക് സര്‍ക്കാര്‍ -സ്വകാര്യ മേഖലകളില്‍ തൊഴി ല്‍ ഉറപ്പാക്കും. സ്വകാര്യ മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും പ്രാദേശിക ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിനും എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും സുല്‍ത്താന്‍ പറഞ്ഞു.
ഒമാന്റെ ചരിത്രവും സംസ്‌കാരവും കാത്തുസൂക്ഷിക്കണമെന്നും ജനതയുടെയും രാജ്യത്തി ന്റേയും മഹത്തായ അസ്തിത്വത്തില്‍ ഊറ്റം കൊള്ളണമെന്നും ഇത് കൈമോശം വരുന്ന വീഴ്ച കള്‍ ഉണ്ടാകരുതെന്നും രാജ്യസുരക്ഷ കാത്തുസൂക്ഷിക്കണമെന്നും സുല്‍ത്താന്‍ പ്രസ്താവിച്ചു.
സൈനിക രംഗത്തുള്ളവര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്യുന്നത്. അവരെ ആദരിക്കണം. രാജ്യ രക്ഷ യ്ക്കായി ജീവന്‍ ബലി അര്‍പ്പിക്കാന്‍ പോലും തയ്യാറാകുന്ന അവരുടെ സേവനങളെ എത്ര പ്രകീര്‍ത്തിച്ചാ ലും മതിയാവില്ലെന്നും സുല്‍ത്താന്‍ പറഞ്ഞു.
2020 ജനുവരി 11 നാണ് സുല്‍ത്താന്‍ ഹൈതം ഒമാന്റെ പരമാധികാരിയായി ചുമതല യേറ്റത്. അഞ്ചു പതിറ്റാണ്ട് ഭരണം നടത്തിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൗ ഈദി ന്റെ വേര്‍പാടിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വില്‍പത്ര പ്രകാരം സുല്‍ത്താന്‍ ഹൈ തം അധികാരമേറ്റത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.