India

കോവിഡ് പീഡിതർക്ക് സുബിൻ ട്രേഡേഴ്‌സിന്റെ സാന്ത്വന സ്‌പർശം

 

ന്യൂഡൽഹി: കോവിഡ് പീഡിതർക്ക് ഡൽഹിയിലെ മൊത്ത വ്യാപാര പ്രമുഖരായ സുബിൻ ട്രേഡേഴ്‌സിന്റെ സാന്ത്വന സ്‌പർശം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ആഹാര സാധനങ്ങൾ തികച്ചും സൗജന്യമായി അർഹതപ്പെട്ടവർക്ക് അവരുടെ വീട്ടുപടിക്കൽ എത്തിച്ചു കൊടുക്കുന്ന സംരംഭം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മറ്റൊരു ചന്ദ്രസ്പർശം.

ഡൽഹിയിലും എൻ.സി.ആർ. മേഖലകളിലുമുള്ള ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് സഹായമെത്തിക്കുകയാണ് ആദ്യലക്ഷ്യം. സഹായം ആവശ്യമുള്ള കൊറോണ ടെസ്‌റ്റിൽ പോസിറ്റീവ് ആയവർ താഴെക്കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിലോ മറ്റേതെങ്കിലും വിധേനയോ സുബിൻ ട്രേഡേഴ്‌സിൽ വിവരം അറിയിച്ചാൽ പ്രത്യേക കൊറിയർ മുഖേന സാധനങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിച്ചു കൊടുക്കുന്നതാണ്. എം.സി.ഡി.യോ മറ്റു സർക്കാർ സ്ഥാപനങ്ങളോ മുദ്ര പതിപ്പിച്ച വീടുകളിൽ മാത്രമാവും വിതരണം.

കൃഷ്ണാ ചുക്ക് കാപ്പി (100 ഗ്രാം), റോബിൻഫുഡ് ചെമ്പാ അരി (2 കിലോ), പൊൻകതിർ പുട്ടുപൊടി (1 കിലോ), കൈരളി പപ്പടം, വൈറ്റ് ഓട്ട്സ് (500 ഗ്രാം), പഞ്ഞപ്പുല്ല് (500 ഗ്രാം), സാമ്പാർ പരിപ്പ് (500 ഗ്രാം), ലോബിയാ (500 ഗ്രാം), ചെറുപയർ (500 ഗ്രാം), ഏലാദി കഫ് സിറപ്പ് (100 മില്ലി), കായം പൊടി (50 ഗ്രാം), രണ്ടു തരത്തിലുള്ള സാംബ ഗോതമ്പ് നുറുക്ക് (500 ഗ്രാം വീതം), മുളകു പൊടി (100 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പവിഴം അപ്പം പൊടി (500 ഗ്രാം), മുതിര (500 ഗ്രാം) തുടങ്ങി 18 കൂട്ടം നിത്യോപയോഗ സാധനങ്ങളാണ് കൊറോണയുമായി മല്ലിടുന്ന മലയാളികൾക്ക് നൽകുന്ന കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊറോണ പിടിപെട്ടതുമൂലം മറ്റുജനങ്ങളുമായുള്ള സമ്പർക്കം നിഷേധിക്കപ്പെട്ട് സഹജീവികളുടെ സ്നേഹമോ പരിചരണങ്ങളോ കിട്ടാതെ തികച്ചും ഒറ്റപ്പെട്ടുഴലുന്ന മലയാളികൾക്കു സാന്ത്വനം എന്ന നിലയിലാണ് ഇങ്ങനെ ഒരുദ്യമത്തിനു മുതിർന്നതെന്ന് സുബിൻ ട്രേഡേഴ്‌സിന്റെ ഉടമയും ഡൽഹി മലയാളി അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടിയായ ശ്രീ സി ചന്ദ്രനും മകൻ സുബിൻ ചന്ദ്രനും അറിയിച്ചു. ഡൽഹി മലയാളി അസോസിയേഷന്റെ കേന്ദ്രകമ്മിറ്റിയോ ഏരിയ ഭാരവാഹികൾ മുഖേനയോ ബന്ധപ്പെടുന്നവർക്കും സഹായ സാമഗ്രികൾ എത്തിക്കുമെന്നും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 8800398979, 9811117391 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.