കെ.അരവിന്ദ്
ഓഗസ്റ്റ് 28ന് അവസാനിച്ച ആഴ്‌ച കുതിപ്പിന്റേതായിരുന്നു. അപ്രതീക്ഷിത സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വിപണിയുടെ ഗതി മുന്നോട്ടു തന്നെയാകാനാണ് സാധ്യതയെന്ന നിഗമനത്തിലായിരുന്നു വിപണി നിരീക്ഷകര്‍. എന്നാല്‍ പോയ വാരം ആദ്യ ദിവസം തന്നെ അപ്രതീക്ഷിത സംഭവമുണ്ടായി. അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ സൈന്യം നീക്കം നടത്തിയെന്ന വിവരം വിദേശ കാര്യ മന്ത്രാലയം വെളിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട് വിപണിയെ ശക്തമായ ഇടിവിലേക്ക് നയിച്ചു.
തിങ്കളാഴ്‌ച തന്നെ 11,800ന് തൊട്ടരികെ എത്തിയ നിഫ്‌റ്റി 11,400 പോയിന്റിന് താഴേക്ക് ഇടിഞ്ഞു. സാധാരണ നിലയില്‍ ഇത്തരമൊരു ഇടിവ് ഉണ്ടാകുമ്പോള്‍ വിപണിയില്‍ നിലനില്‍ക്കുന്ന ശക്തമായ മുന്നേറ്റ പ്രവണത കാരണം തിരികെ കയറേണ്ടതായിരുന്നു. പക്ഷേ വിപണിയിലെ വ്യാപാരത്തിന്റെ വോള്യം ഗണ്യമായി കുറഞ്ഞത് അത്തരമൊരു കരകയറ്റത്തെ തടയുകയായിരുന്നു. നിക്ഷേപകന്‍ വഴി സെക്യൂരിറ്റികള്‍ പണയപ്പെടുത്താന്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ മാര്‍ജിന്‍ ലഭ്യമാകൂ എന്നതാണ് പുതിയ വ്യവസ്ഥ. ഇത് നിമിത്തം മാര്‍ജിന്‍ ലഭ്യതയില്‍ തല്‍ക്കാലമുണ്ടായ പ്രശ്‌നം വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. താഴ്‌ന്ന നിലവാരത്തില്‍ നിന്ന് ശക്തമായ ഉയര്‍ച്ച ഇത് മൂലം തടയപ്പെട്ടു.
പോയ വാരം ശക്തമായ ചാഞ്ചാട്ടമാണ് വിപണിയിലുണ്ടായത്. കുറഞ്ഞ വോള്യത്തിലുള്ള വ്യാപാര രീതി അടുത്തയാഴ്‌ചയും നിലനില്‍ക്കുമെന്നതിനാല്‍ ഈ സാഹചര്യം തുടരാനാണ് സാധ്യത. കുറഞ്ഞ വോള്യം വിപണിയിലെ മുന്നേറ്റ പ്രവണതയെ പ്രതികൂലമായാണ് ബാധിക്കുന്നത്.
ആഗോള സൂചനകളും വിപണിയെ പ്രതികൂലമായി ബാധിച്ചു. വ്യാഴാഴ്‌ച ടെക്‌നോളജി ഓഹരികളിലുണ്ടായ ശക്തമായ വില്‍പ്പന സമ്മര്‍ദം യുഎസ് വിപണിയെ ഇടിവിലേക്ക് നയിച്ചിരുന്നു. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു.
നിഫ്‌റ്റിക്ക് 11,377 പോയിന്റിലുണ്ടായിരുന്ന പ്രതിരോധം ഭേദിച്ചാണ് നേരത്തെ വിപണി കുതിച്ചത്. കഴിഞ്ഞയാഴ്‌ച ഈ നിലവാരം ഭേദിച്ച് വിപണി താഴേക്കു പോയി. 11,100 ആണ് അടുത്ത താങ്ങ്. അടുത്തയാഴ്‌ചയും വിപണി ശക്തമായ ചാഞ്ചാട്ടത്തിലൂടെ കടന്നുപോകാനാണ് സാധ്യത.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.