India

ഫുട്‌വെയര്‍ കമ്പനിയായ റിലാക്‌സോ മികച്ച ഓഹരി

കെ.അരവിന്ദ്‌

1976ല്‍ ഒരു ചെറുകിട സംരംഭമായി തുടങ്ങിയ റിലാക്‌സോ ഫുട്‌വെയര്‍ ലിമിറ്റഡ്‌ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ഫുട്‌ വെയര്‍ കമ്പനികളിലൊന്നാണ്‌. റീട്ടെയില്‍ മേഖലയില്‍ പ്രതീക്ഷിക്കുന്ന മികച്ച വളര്‍ച്ചയുടെ ഗുണഭോക്താക്കളിലൊന്നാകും റിലാക്‌സോ ഫുട്‌വെയര്‍.

എട്ട്‌ നിര്‍മാണ യൂണിറ്റുകളിലായി പ്രതിദിനം എട്ട്‌ ലക്ഷം ജോഡി പാദരക്ഷകളാണ്‌ റിലാക്‌സോ ഫുട്‌വെയര്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌. മികച്ച ഗുണനിലവാരവും ആകര്‍ഷണീയതയുമുള്ള ഉല്‍പ്പന്നങ്ങളാണ്‌ കമ്പനിയുടേത്‌. സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമായി ആധുനിക ഫാഷനിലുള്ള പാദരക്ഷകള്‍ കമ്പനി പുറത്തിറക്കുന്നു. സ്‌പാര്‍ക്‌സ്‌, ബഹമാസ്‌, ഫ്‌ളൈറ്റ്‌, സ്‌കൂള്‍മേറ്റ്‌, റിലാക്‌സോ ഹവായി തുടങ്ങിയ വിവിധ ബ്രാന്റുകളിലാണ്‌ കമ്പനി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്‌. ഈ ബ്രാന്റുകള്‍ ഇന്ന്‌ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക്‌ സുപരിചിതമാണ്‌.

ഉപഭോക്താക്കള്‍ ക്കിടയില്‍, പ്രത്യേകിച്ചും ചെറുപ്പക്കാര്‍ക്കിടയില്‍ വിലക്ക്‌ വലിയ പ്രാധാന്യം നല്‍കാതെ ഉയര്‍ന്ന ഗുണനിലവാരമുള്ളതും ഉന്നത ജീവിത നിലവാരത്തെ വിളിച്ചോതുന്നതുമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതി സംജാതമായിട്ടുണ്ട്‌. ഇതെല്ലാം ഇന്ത്യയിലെ ലൈഫ്‌സ്റ്റൈല്‍ വിപണിക്ക്‌ മുന്നില്‍ പുതിയ അവസരങ്ങളാണ്‌ തുറന്നിടുന്നത്‌.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാദരക്ഷാ ഉല്‍പ്പാദകരാണ്‌ ഇന്ത്യ. ചൈനയാണ്‌ ഒന്നാമത്‌. ആഗോള പാദരക്ഷാ വിപണിയുടെ ഒന്‍പത്‌ ശതമാനവും കൈയാളുന്നത്‌ ഇന്ത്യയാണ്‌. അതേ സമയം ഇന്ത്യയിലെ പാദരക്ഷാ വിപണിക്ക്‌ ഇനിയും വികസിക്കാനുള്ള സാധ്യതയേറെയാണ്‌. ഇന്ത്യയിലെ പ്രതിശീര്‍ഷ പാദരക്ഷാ ഉപഭോഗം 1.66 ജോഡി മാത്രമാണ്‌. അതേ സമയം ലോക ശരാശരി മൂന്ന്‌ ജോഡി ആണ്‌. വികസിത രാജ്യങ്ങളില്‍ ആറ്‌-ഏഴ്‌ ജോഡി ആണ്‌ ശരാശരി.

ഇന്ത്യയില്‍ നിന്നുള്ള പാദരക്ഷാ കയറ്റുമതി ആഗോള കയറ്റുമതിയുടെ രണ്ട്‌ ശതമാനം മാത്രമാണ്‌. അതേ സമയം ചൈന ഈ രംഗത്ത്‌ 40 ശതമാനം കൈയാളുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ പാദരക്ഷാ കയറ്റുമതി രംഗത്ത്‌ വലിയ സാധ്യതയാണുള്ളത്‌. നിലവില്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാദരക്ഷകളുടെ പത്ത്‌ ശതമാനം മാത്രമാണ്‌ കയറ്റുമതി ചെയ്യുന്നത്‌.

ഇടത്തരം കമ്പനികളില്‍ വേറിട്ട പ്രകടനം കാഴ്‌ച വെക്കുന്ന ഓഹരികളിലൊന്നാണ്‌ റിലാക്‌സോ ഫുട്‌വെയര്‍. ദീര്‍ഘകാലാടി സ്ഥാനത്തില്‍ ഈ ഓഹരി നിക്ഷേപകര്‍ക്ക്‌ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്‌. .

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.