കെ.അരവിന്ദ്
കഴിഞ്ഞ നാല് മാസം കൊണ്ട് ബജാജ് ഫിനാന്‍സിന്റെ ഓഹരി വില ഇരട്ടിയായി. കോവിഡ് ഭീതിക്ക് മുമ്പ് നിലനിന്ന ബുള്‍ മാര്‍ക്കറ്റിലെ ഏറ്റവും വലിയ മള്‍ട്ടിബാഗറുകളിലൊന്നായിരുന്നു ബജാജ് ഫിനാന്‍സ്. അതുകൊണ്ട് തന്നെ ഈ ശക്തമായ കരകയറ്റം കണ്ട് ബജാജ് ഫിനാന്‍സില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണോ ഇതെന്ന ചോദ്യമാണ് നിക്ഷേപകര്‍ ഉന്നയിക്കുന്നത്.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ കോവിഡ് ഭീതിയും ലോക്ഡൗണും മൊറട്ടോറിയവും ഏറെ പ്രതികൂലമായാണ് ബാധിച്ചത്. എന്‍ബിഎഫ്സികളുടെ ബിസിനസിലുണ്ടായ അനിശ്ചിതത്വവും മൊറട്ടോറിയം നീട്ടിയ നടപടിയും ഇവയുടെ കിട്ടാക്കടം വര്‍ധിക്കുന്നതിന് കാരണമാകുമെന്ന ആശങ്കയാണ് സൃഷ്ടിച്ചത്. എന്‍ബിഎഫ്സി മേഖലയിലെ മികച്ച ട്രാക്ക് റെക്കോഡുള്ള കമ്പനി ആയിരുന്നിട്ടും ഈ ആശങ്ക ബജാജ് ഫിനാന്‍സിന്റെ ഓഹരി വില ശക്തമായ തിരുത്തലിന് വിധേയമാകുന്നതിന് കാരണമായി.
കോവിഡിന് മുമ്പ് വളരെ ഉയര്‍ന്ന മൂല്യത്തില്‍ വ്യാപാരം ചെയ്തിരുന്ന ഓഹരിയാണ് ബജാജ് ഫിനാന്‍സ്. ബുക്ക് വാല്യുവിന്റെ 8-9 മടങ്ങ് വരെ ഓഹരി വില ഉയര്‍ന്നു. മികച്ച സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്കിനും കോട്ടക്ക് മഹീന്ദ്ര ബാങ്കിനും ലഭിക്കാത്ത മൂല്യമാണ് വിപണി ബജാജ് ഫിനാന്‍സിന് നല്‍കിയത്. പക്ഷേ വിപണിയിലുണ്ടായ തകര്‍ച്ച ബജാജ് ഫിനാന്‍സിനെയും ശക്തമായി പിടികൂടി.
കോവിഡ് മുമ്പ് 4850 രൂപ നിലവാരത്തില്‍ വ്യാപാരം ചെയ്തിരുന്ന ബജാജ് ഫിനാന്‍സ് മെയ് 27ന് 1,783 രൂപയിലേക്കാണ് ഇടിഞ്ഞത്. എന്നാല്‍ അതിനു ശേഷം ശക്തമായ മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായത്. 3450 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ ഈ ഓഹരി വ്യാപാരം ചെയ്യുന്നത്. ഈ കുതിപ്പിനിടെ വിപണിമൂല്യത്തില്‍ ആസ്തിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ എസ്ബിഐയെ ബജാജ് ഫിനാന്‍സ് പിന്നിലാക്കുകയും ചെയ്തു.
വിപണിയിലേക്ക് ആഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ധനപ്രവാഹമുണ്ടാകുമ്പോള്‍ അവ പ്രധാനമായും വാങ്ങുന്നത് സാമ്പത്തിക നിലയിലും മറ്റ് അടിസ്ഥാന ഘടകങ്ങളിലും മികച്ചു നില്‍ക്കുന്ന വലിയ കമ്പനികളുടെ ഓഹരികളാണ്. മികച്ച മാനേജ്മെന്റ്, കോര്‍പ്പറേറ്റ് ഭരണ നിലവാരം, ബിസിനസിലെ ധാര്‍മികത തുടങ്ങിയ ഘടകങ്ങള്‍ക്ക് അവ എപ്പോഴും പരിഗണന നല്‍കുന്നു. അതുപോലെ വലിയ വിപണിമൂല്യമുള്ളതും ഉയര്‍ന്ന ലിക്വിഡിറ്റിയുള്ളതുമായ ഓഹരികളെയാണ് അവ പരിഗണിക്കുന്നത്.
എന്‍ബിഎഫ്സികളില്‍ വിപണിമൂല്യം, ബിസിനസ്, കൈകാര്യം ചെയ്യുന്ന ആസ്തി, ഉപഭോക്താക്കളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനിയാണ് ബജാജ് ഫിനാന്‍സ്. ഈ മേന്മയ്ക്കുള്ള മൂല്യമാണ് വിപണി നല്‍കിയത്.
സാഹചര്യങ്ങള്‍ സാധാരണ നിലയിലാകുന്നതു വരെ നേരത്തെ ചെയ്തിരുന്നതു പോലെ വ്യാപകമായി വായ്പ നല്‍കേണ്ടതില്ലെന്ന് ബജാജ് ഫിനാന്‍സിന്റെ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ബിസിനസില്‍ ഉടന്‍ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ലെങ്കില്‍ പോലും ഓഹരിയിലുണ്ടായ കുതിപ്പ് സാധാരണ നിക്ഷേപകരെ അമ്പരപ്പിക്കുന്നതാണ്. പ്രധാനമായും നിക്ഷേപക സ്ഥാപനങ്ങളാണ് ഈ ഓഹരിയില്‍ ഗണ്യമായി നിക്ഷേപിച്ചത്.
ബജാജ് ഫിനാന്‍സിന്റെ അടിസ്ഥാനപരമായ മേന്മകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. കോവിഡ് കാലത്ത് മൂലധന ലഭ്യത എന്നത് ഒരു പ്രധാന ഘടകമാണ്. ബജാജ് ഫിനാന്‍സിന് മൂലധന ലഭ്യതക്ക് ബുദ്ധിമുട്ടില്ല. ഇത് ഓഹരി വിപണിയിലെ പ്രകടനത്തെ തുണക്കുന്ന ഒരു ഘടകമാണ്. അതേ സമയം വളരെ ഉയര്‍ന്ന മൂല്യത്തിലാണ് ഈ ഓഹരി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. ബുക്ക് വാല്യുവിന്റെ അഞ്ചര മടങ്ങാണ് ഇപ്പോള്‍ ഓഹരി വില. നിലവിലുള്ള സാഹചര്യത്തില്‍ ചെലവേറിയ ഓഹരിയാണ് ഇത്. അതുകൊണ്ടു തന്നെ നിക്ഷേപകര്‍ ഒരു തിരുത്തലിനായി കാത്തിരിക്കുന്നതാകും ഉചിതം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.