കെ.അരവിന്ദ്
ഇന്ത്യയിലെ ഏറ്റവും വലിയ മുച്ചക്ര വാഹന നിര്‍മാണ കമ്പനിയും ഏറ്റവും വലിയ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാണ കമ്പനിയും ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്ര വാഹന നിര്‍മാണ കമ്പനിയുമാണ് ബജാജ് ഓട്ടോ. ഇന്ത്യയിലെ ഏറ്റവും വലിയ മുച്ചക്ര വാഹന കയറ്റുമതിക്കാര്‍ കൂടിയാണ് ബജാജ് ഓട്ടോ. മോട്ടോര്‍ സൈക്കിള്‍ നിര്‍മാണ കമ്പനികളില്‍ ലോകത്ത് ആറാം സ്ഥാനത്താണ് ബജാജ് ഓട്ടോ.
മോട്ടോര്‍ സൈക്കിളുകളുടെ കയറ്റുമതിയിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കമ്പനിക്ക് ആഗോള മോട്ടോര്‍ സൈക്കിള്‍ കയറ്റുമതി വിപണിയില്‍ 10 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്. നൈജീരിയ പോലുള്ള രാജ്യങ്ങളില്‍ 50 ശതമാനമാണ് വിപണി പങ്കാളിത്തം.
മറ്റ് കമ്പനികളില്‍ നിന്നുള്ള മത്സരത്തെ ഫലപ്രദമായി അഭിമുഖീകരിക്കാന്‍ പോന്ന സാങ്കേതിക വിദ്യയും മികവും കമ്പനിക്കുണ്ട്. ബാലന്‍സ്‌ഷീറ്റില്‍ ഉയര്‍ന്ന മിച്ചധനവുമുണ്ട്. കയറ്റുമതിയിലെ മികച്ച സാന്നിധ്യവും മത്സരരംഗത്തെ അതിജീവനത്തിന് കമ്പനിയെ സഹായിക്കുന്നു. ഗ്രാമീണ മേഖലയിലെ ഇരുചക്ര വാഹന വില്‍പ്പന വീണ്ടും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ മികച്ച പ്രവര്‍ത്തന ഫലമായിരുന്നു കമ്പനിയുടേത്. 1138 കോടി രൂപയായിരുന്നു രണ്ടാം ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം.
ലാഭത്തില്‍ 19 ശതമാനം ഇടിവാണ് കമ്പനി കൈവരിച്ചത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 1402.42 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 7156 കോടി രൂപയാണ് വരുമാനം. വരുമാനത്തിലുണ്ടായ ഇടിവ് 7 ശതമാനമാണ്.
നടപ്പു സാമ്പത്തിക വര്‍ഷവും ഉയര്‍ന്ന ചെലവ് കമ്പനിയുടെ പ്രോഫിറ്റ് മാര്‍ജിനെ ബാധിക്കുമെന്നാണ് കരുതുന്നത്. കമ്പനിയുടെ വരുമാനത്തില്‍ എട്ട് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂട്ടര്‍ വിഭാഗത്തില്‍ സാന്നിധ്യമില്ലാത്തത് കമ്പനിയുടെ മൊത്തം വില്‍പ്പനയെ ബാധിക്കുന്ന ഒരു ഘടകമാണ്.
അതേസമയം ഉപഭോഗം വര്‍ധിക്കുന്നത് വാഹന നിര്‍മാണ കമ്പനികള്‍ക്ക്, പ്രത്യേകി ച്ച് ഇരുചക്ര വാഹന കമ്പനികള്‍ക്ക് അടുത്ത ത്രൈമാസങ്ങളില്‍ ഗുണകരമാകാന്‍ സാധ്യതയുണ്ട്. ദീപാവലി സീസണിലെ വാഹന വില്‍പ്പന പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നിലയിലായിരുന്നതാണ് ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരികള്‍ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിച്ചതിന് കാരണം.
മിക്ക ഓട്ടോമൊബൈല്‍ ഓഹരികളും ചെലവ് കുറഞ്ഞ നിലയിലാണെന്നതും അനുകൂല ഘടകമാണ്. ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണെങ്കിലും ഓട്ടോ ഓഹരികളുടെ കാര്യം അങ്ങനെയല്ല. മിക്ക ഓട്ടോ ഓഹരികളും അവയുടെ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും ഏറെ താഴെയായാണ് വ്യാപാരം ചെയ്യുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.