മുംബൈ: മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം ഓഹരി വിപണി നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 143 പോയിന്റും നിഫ്‌റ്റി 26 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്‌തത്.
രാവിലെ വ്യാപാരം തുടങ്ങിയത് നേരിയ നേട്ടത്തോടെയായിരുന്നുവെങ്കിലും പിന്നീട് നഷ്‌ടത്തിലേക്ക് നീങ്ങി. എന്നാല്‍ അതിനു ശേഷം കരകയറ്റമാണ് വിപണിയില്‍ കണ്ടത്. താഴ്‌ന്ന നിലയില്‍ നിന്നും നിഫ്‌റ്റി നൂറ് പോയിന്റ് ഉയര്‍ന്നു. സെന്‍സെക്‌സ് 39,757 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 39,968 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. 39,334 പോയിന്റാണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില.
11,725 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി 26 പോയിന്റ് നേട്ടം രേഖപ്പെടുത്തി. 11,557 പോയിന്റ് വരെ ഇടിഞ്ഞെങ്കിലും ശക്തമായ കരകയറ്റത്തിനൊടുവില്‍ നിഫ്‌റ്റി 11,669 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 26 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 24 ഓഹരികള്‍ നഷ്‌ടത്തിലായി. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് 6.45 ശതമാനം നേട്ടം രേഖപ്പെടുത്തി. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ 5 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി. ബാങ്ക് ഓഹരികളാണ് ഇന്ന് മിച്ച നേട്ടം രേഖപ്പെടുത്തിയത്. നിഫ്‌റ്റി ബാങ്ക് സൂചിക 4.15 ശതമാനം ഉയര്‍ന്നു. ഐസിഐസിഐ ബാങ്കിന്റെ മികച്ച പ്രവര്‍ത്തന ഫലമാണ് മറ്റ് ബാങ്ക് ഓഹരികളുടെയും മുന്നേറ്റത്തിന് വഴിവെച്ചത്.
റിലയന്‍സ് ഇന്റസ്‌ട്രീസ്, ദിവിസ് ലാബ്, ഏയ്‌ഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. റിലയന്‍സ് ഇന്റസ്‌ട്രീസ് 8.69 ശതമാനം ഇടിഞ്ഞു. രണ്ടാം ത്രൈമാസ ഫലം വിപണി പ്രതീക്ഷിച്ച നിലവാരത്തിലെത്താത്തതാണ് ഇടിവിന് കാരണം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.