Economy

ഓഹരി വിപണി തിരിച്ചുകയറി; സെന്‍സെക്സ് 750 പോയിന്റ് ഉയര്‍ന്നു

 

കഴിഞ്ഞ വെള്ളിയാഴ്ചയിലെ ശക്തമായ ഇടിവിനു ശേഷം ഓഹരി വിപണി കരകയറ്റം നടത്തി. സെന്‍സെക്സ് 1.53 ശതമാനം ഉയര്‍ന്ന് 49,849ലും നിഫ്റ്റി 1.6 ശതമാനം ഉയര്‍ന്ന് 14,761ലും ക്ലോസ് ചെയ്തു. ഓട്ടോ, സിമന്റ്, പൊതുമേഖലാ ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച വെച്ചത്. ഭാരതി എയര്‍ടെല്‍ ഒഴികെയുള്ള എല്ലാ നിഫ്റ്റി ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി.

വിവിധ മേഖലകളില്‍ നിഫ്റ്റി മീഡിയാ സൂചികയാണ് ഏറ്റവും ശക്തമായി ഉയര്‍ന്നത്. നിഫ്റ്റി മീഡിയാ സൂചിക 4.3 ശതമാനം നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ സൂചിക 2.38 ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക 2 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ഫാര്‍മ, നിഫ്റ്റി ബാങ്ക് സൂചികകള്‍ 1.4 ശതമാനം വീതം ഉയര്‍ന്നു. പൊതുമേഖലാ ബാങ്ക് സൂചിക മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്.

മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ നിഫ്റ്റിയേക്കാള്‍ നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി മിഡ്കാപ് സൂചിക 1.8 ശതമാനവും സ്മോള്‍കാപ് സൂചിക 2.1 ശതമാനവും ഉയര്‍ന്നു. എന്‍എസ്ഇയിലെ 1285 ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 672 ഓഹരികള്‍ നഷ്ടം നേരിട്ടു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.