തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോലയില്‍ എം.എം.മണിയെ തന്നെ മല്‍സരിപ്പാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിന്റെ ശുപാര്‍ശ. ഇക്കാര്യം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ അന്തിമ തീരുമാനത്തിന് വിട്ടു. മണ്ഡലത്തിലെ വിജയസാധ്യത കണക്കിലെടുത്ത് മറ്റൊരു സ്ഥാനാര്‍ഥിയെ തേടി പോകേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ജില്ലാ സെക്രട്ടേറിയേറ്റ്.
ദേവികുളത്ത് മൂന്ന് തവണ മല്‍സരിച്ച് വിജയിച്ച എസ്. രാജേന്ദ്രനെ വീണ്ടും മല്‍സരിപ്പിക്കണമോയെന്ന് സംസ്ഥാന സമിതി തീരുമാനിക്കട്ടെയെന്നും യോഗം വിലയിരുത്തി. ദേവികുളത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എ. രാജയുടെയും സിപിഎം ജില്ലാ കമ്മിറ്റി അംഗം ആര്‍ ഈശ്വരന്റെയും പേരുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. തൊടുപുഴയും ഇടുക്കിയും കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനും ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.