Kerala

സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് എസ്.എസ് ജ്വല്ലറിയുടെ പേരില്‍‍ വന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ജ്വല്ലറി അധികൃതര്‍

 

സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് എസ്.എസ് ജ്വല്ലറിയുടെ പേരില്‍‍ വന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ജ്വല്ലറി ഉടമ എം.എ വാജിദ് ഓലപ്പീടിക അറിയിച്ചു. തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും 2018 ‍‍ജനുവരി 28 ന് മണ്ണൂരിലെ എസ്.എസ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്‍ഡ് ഷോ റൂം പാണക്കാട് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്ത ഫോട്ടോ ഫേസ് ബുക്കില്‍ നിന്നെടുത്ത് ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
സ്വര്‍ണകള്ളകടത്തുമായി ബന്ധപ്പെട്ട് കേസുകളോ റെയ് ഡുകളോ ഇതുവരെ ഉണ്ടായിട്ടില്ല എന്നും ജ്വല്ലറി അധികൃതര്‍ പറയുന്നു.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ‍‍ജ്വല്ലറി അധികൃതര്‍ പറഞ്ഞു. ഔദ്യോഗിക ലെറ്റര്‍ ഹെഡിലാണ് ഈ വിവരങ്ങള്‍ അറിയിച്ചത്.

ലെറ്റര്‍ഹെഡിന്‍റെ പൂര്‍ണ്ണരൂപം:

സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് എസ് എസ് ജ്വല്ലറി ഉടമ അറസ്റ്റിലായി എന്ന വാർത്ത ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇത് പ്രകാരം മേൽ പറഞ്ഞ എന്‍റെ സ്ഥാപനം ചെമ്മാട് , പരപ്പനങ്ങാടി, മണ്ണൂർ വളവ് (ഫറോക്ക്‌) എന്നിവിടങ്ങളിൽ ആണ് പ്രവർത്തിക്കുന്നത് .2018 ജനുവരി 28 ന് ബഹുമാനപ്പെട്ട പാണക്കാട് ഹൈദർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത മണ്ണൂർ വളവിലെ സ്ഥാപനത്തിന്‍റെ ഫോട്ടോസ് ദുരുപയോഗം ചെയ്തു നുണ പ്രചാരണം നടത്തി കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇതിനാൽ അറിയിക്കുന്നു .

റിപ്പോർട്ടറിന്‍റെ വിശദീകരണം:-

മഞ്ചേരിയിൽ എസ്.എസ് എന്ന പേരിൽ ഒരു ഹോള്‍സെയില്‍ ജൂവലറി ഉണ്ട്. ഔദ്യോഗിമായി ഈ വാർത്ത പുറത്തു വന്നിരുന്നു. അതാണ്, തെറ്റിദ്ധരിച്ചു ഇത്തരത്തിൽ ഒരു വാർത്ത കൊടുക്കാൻ കാരണമായത്. തെറ്റായ വാർത്ത തിരുത്തുന്നു. ഖേദം അറിയിക്കുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.