Kerala

ഹൃദയവാൽവിലൂടെ ശ്രീകാന്തിന്റെ ജീവൻ ഇനിയും തുടിക്കും

 

തിരുവനന്തപുരം: ശ്രീകാന്ത് ആഗ്രഹിച്ച വിധമുള്ള അവയവദാനം യാഥാർത്ഥ്യമാക്കാനായില്ലെങ്കിലും ഹൃദയവാൽവിലൂടെ മറ്റൊരാൾക്ക് ജീവിതം തിരിച്ചു നൽകാൻ കഴിഞ്ഞതിലുള്ള സമാധാനത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ മാത്രമേ സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി ദാനം ചെയ്യാൻ കഴിയുകയുള്ളൂ.

എന്നാൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സുപ്രഭാതം പത്രത്തിന്റെ ഫോട്ടോഗ്രാഫറും ശ്രീകണ്ഠേശ്വരം ഭജനമത്തിൽ ശ്രീകുമാരൻ നായർ -രത്നമ്മ ദമ്പതികളുടെ മകനുമായ എസ് ശ്രീകാന്ത് (32) അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളായിരുന്നു. അവയവദാന ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തിട്ടുള്ള ശ്രീകാന്ത് അവയവദാനത്തെക്കുറിച്ചുള്ള ആഗ്രഹം വീട്ടുകാരോട് പങ്കുവച്ചിട്ടുണ്ട്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആറു ദിവസം അബോധവസ്ഥയിലായിരുന്ന ശ്രീകാന്ത് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. എന്നാൽ മസ്തിഷ്ക മരണമല്ലാത്തതിനാൽ ബന്ധുക്കളുടെ അനുമതി ഉണ്ടായിട്ടും അവയവദാനമെന്ന ശ്രീകാന്തിന്റെ ആഗ്രഹം പൂർണമായി സാധിച്ചു നൽകാൻ മൃതസഞ്ജീവനി അധികൃതർക്കായില്ല. ഹൃദയത്തിന്റെ പ്രവർത്തനം സ്വാഭാവികമായി നിലയ്ക്കുന്നതിനാൽ ഹൃദയവാൽവ് മാത്രമാണ് ദാനം ചെയ്യാനായത്. ഈ സാഹചര്യത്തിലും ഹൃദയവാൽവ് ദാനം ചെയ്യാൻ അവസരമൊരുങ്ങിയത് മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസിസിന്റെ ഏകോപനപാടവം വ്യക്തമാക്കുന്നു. ശ്രീചിത്രയിലെ രോഗികൾക്കാണ് വാൽവ് നൽകിയത്.

ശ്രീ ചിത്രയിലെ പീഡിയാട്രിക് സർജനും കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി മേധാവിയുമായ ഡോ ബൈജു എസ് ധരൻ, റസിഡന്റുമാരായ ഡോ സുരാജ്, ഡോ റാഷിദ, ഡോ ആകാശ് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ശ്രീകാന്തിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറും അനുശോചനം അറിയിച്ചു. അറിയപ്പെടുന്ന ന്യൂസ് ഫോട്ടോഗ്രാഫറായ ശ്രീകാന്തിന്റെ അകാലത്തിലുണ്ടായ വേർപാടിലും മന: സാന്നിദ്ധ്യത്തോടെ അവയവദാനത്തിനു തയ്യാറായ കുടുംബാംഗങ്ങൾ കാട്ടിയ മാതൃകയിൽ ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ആദരവറിയിച്ചു.  വർക്കല നഗരസഭ താൽക്കാലിക ജീവനക്കാരി രമ്യയാണ് ശ്രീകാന്തിന്റെ ഭാര്യമകൻ: അങ്കിത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.