India

ഇന്തോനേഷ്യയില്‍ തകര്‍ന്നുവീണ ശ്രീവിജയ വിമാനം; പേരില്‍ ചരിത്രം അന്വേഷിച്ച് ആളുകള്‍

 

ഇന്തോനേഷ്യയില്‍ 62 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്ന സംഭവം ലോകജനതയെ ഞെട്ടിച്ചിരിക്കുകയാണ്. ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന ശ്രീവിജയ എയറിന്റെ ബോയിങ് 737-500 വിമാനം നിമിഷങ്ങള്‍ക്കകം കടലില്‍ പതിക്കുകയായിരുന്നു. വ്യോമാപകടത്തിന് പിന്നാലെ വിമാനക്കമ്പനിയുടെ പേരിന്റെ ചരിത്രവും ആളുകള്‍ അന്വേഷിച്ചുതുടങ്ങി. ഇതില്‍ പ്രധാനമായും മലയാളികളും തമിഴരുമാണ്.

2003ലാണ് ശ്രീവിജയ വിമാനകമ്പനി തുടങ്ങുന്നത്. ഇന്തോനേഷ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ എട്ടുമുതല്‍ 13-ാം നൂറ്റാണ്ടുവരെ ഭരിച്ചിരുന്ന രാജവംശമാണ് ശ്രീവിജയ സാമ്രാജ്യം. ഇതിന്റെ ആദരസൂചകമായാണ് വിമാനകമ്പനിക്ക് ശ്രീവിജയ എന്ന് പേരിട്ടത്.

ഇന്തോനേഷ്യയിലെ ആദ്യത്തെ സുശക്തമായ ഭരണകൂടമാണ് ശ്രീവിജയ. 1400 വര്‍ഷം മുന്‍പാണ് സാമ്രാജ്യത്തിന് തുടക്കമിട്ടത്. അന്നത്തെ കാലത്ത് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കും അറബിക്കടലിലേക്കുമുള്ള വാണിജ്യകപ്പലുകള്‍ കടന്നുപോകുന്നത് മലാക്ക കടലിടുക്കിലൂടെയാണ്. ഇതിന്റെ നിയന്ത്രണം ശ്രീവിജയ സാമ്രാജ്യത്തിനായിരുന്നു. ഇതുകൂടാതെ 600 വര്‍ഷത്തോളം ജാവ മുതല്‍ തായ്‌ലാന്‍ഡ് മുനമ്പുവരെയുള്ള മേഖലയും ഇവരുടെ കീഴിലായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.