മനുഷ്യത്വത്തിൻ്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തി നവോത്ഥാന ചിന്തകൾക്ക് വിത്തുപാകിയ ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമാണിന്ന്. കോവിഡ് – 19 എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുവിൻ്റെ വാക്കുകൾ വഴി കാട്ടിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ശ്രീനാരായണ ഗുരു ഒരേ സമയം ആയുധവും ആവശ്യവുമായി ഉപദേശിച്ച ശീലമാണ് ശുചിത്വം. ഒരുപക്ഷേ, കോവിഡിനു എതിരെയുള്ള നമ്മുടെ പോരാട്ടത്തിനു ശുചിത്വബോധത്തിന്റെ മികച്ച അടിത്തറയിട്ടത് ഗുരുദേവന്റെ ഈ മാതൃകാ വിപ്ലവമായിരുന്നു. മനുഷ്യർ മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹത്തായ സന്ദേശമാണ് നമ്മളെ നയിക്കേണ്ടത്. ഇക്കാലത്ത് നമ്മുടെ ചുറ്റുമുള്ളവരെ കാണാനും അവർക്കു വേണ്ടി പ്രവർത്തിക്കാനും ഗുരുദർശനങ്ങൾ പ്രചോദനം നൽകുന്നു. മലയാളിയുടെ മനസിൽ സമത്വചിന്തയ്ക്ക് അടിത്തറ പാകിയ ശ്രീനാരായണ ദർശനങ്ങൾ ഇവിടെ കൂടുതൽ പ്രസക്തമാവുകയാണ്. അവ കെടാതെ സൂക്ഷിക്കുമെന്ന് ഈ ചതയദിനത്തിൽ നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞ എടുക്കാം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.