India

കോവിഡ് സ്ഥിരീകരിക്കുന്ന അത്‌ലറ്റുകൾക്കായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേക മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പുറത്തിറക്കി

 

സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രങ്ങളിൽ‌ പരിശീലനം നടത്തി വരുമ്പോൾ കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുന്ന ഉന്നത പ്രകടനമികവുള്ള അത്‌ലറ്റുകൾക്കായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ-SOP) പുറത്തിറക്കി.

“ഗ്രാജുവേറ്റഡ് റിട്ടേൺ‌ ടു പ്ലേ” – ജി‌.ആർ‌.ടി‌.പി. എന്ന പേരിൽ പുറത്തിറക്കിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച്, കോവിഡ് -19 രോഗബാധിതരായ അത്ലറ്റുകളെ മൂന്ന് വിഭാഗങ്ങൾ ആയി തിരിക്കും:

* വിഭാഗം ഒന്ന്: രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് -19 രോഗബാധതിർ

* വിഭാഗം രണ്ട്: ദീർഘകാലം നീണ്ടുനിൽക്കുന്ന കോവിഡ്-19 രോഗബാധതിർ

* വിഭാഗം മൂന്ന്: “ഗ്രാജുവേറ്റഡ് റിട്ടേൺ‌ ടു പ്ലേ” ( ജി‌.ആർ‌.ടി‌.പി) പുരോഗമിക്കുമ്പോൾ കോവിഡ്-19 ലക്ഷണങ്ങൾ ഉണ്ടാവുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നവർ * (രോഗമുക്തി നേടിയ ശേഷമുള്ള സങ്കീർണതകൾ)

കായികതാരങ്ങളിൽ കോവിഡ്-19 രോഗബാധ സംബന്ധിച്ച വൈദ്യശാസ്ത്ര വിലയിരുത്തലും നിരീക്ഷണവും ഉറപ്പുവരുത്തുന്നതിനും നിർദ്ദേശിക്കപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും ഓരോ കേന്ദ്രത്തിലും മെഡിക്കൽ പരിശീലനം സിദ്ധിച്ച വിദഗ്ധരെ നിയോഗിക്കാനുള്ള നടപടികൾ സായ് സ്വീകരിച്ചു വരുന്നു.

കൂടാതെ, 7 ദിവസങ്ങളായി രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യവാനായ ഒരു അത്‌ലറ്റിന് സാധാരണ പരിശീലനത്തിന്റെ 50 ശതമാനം ശാരീരിക പ്രവർത്തനങ്ങൾ എന്ന രീതിയിൽ ആസൂത്രണം ചെയ്യാൻ പരിശീലകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അത്ലറ്റുകളുടെ പുരോഗതി പതിവായി നിരീക്ഷിക്കാനും പരിശീലനം ക്രമേണ പുനരാരംഭിക്കുന്നതിന് വേണ്ട ഉപദേശങ്ങൾ അത്ലറ്റുകൾക്കും പരിശീലകർക്കും നൽകാനും മെഡിക്കൽ പരിശീലനം സിദ്ധിച്ച വിദഗ്ധരോട് നിർദ്ദേശിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.