കുവൈത്ത് സിറ്റി: അവധിക്ക് പോയി വിദേശത്ത് കുടുങ്ങിയ സ്‌പെഷലിസ്റ്റ് അധ്യാപകരെ കുവൈത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങി. ഇവരില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം സന്നദ്ധമായിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, അറബിക്, ഇംഗ്ലീഷ് എന്നീ സ്‌പെഷലിസ്റ്റ് അധ്യാപകരെയാണ് വിമാന വിലക്ക് നിലവിലുള്ള രാജ്യങ്ങളില്‍നിന്ന് പ്രത്യേകമായി കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. 1000 അധ്യാപകരെ അടിയന്തരമായി എത്തിക്കും.
ചില സ്‌പെഷാലിറ്റികളില്‍ കുവൈത്തി, ജി.സി.സി അധ്യാപകരെ പകരം നിശ്ചയിക്കാന്‍ തീരുമാനമുണ്ട്. ഇസ്‌ലാമിക് സ്റ്റഡീസ്, സോഷ്യല്‍ സ്റ്റഡീസ് ഓഫ് ഇലക്ട്രിസിറ്റി, മെക്കാനിക്‌സ്, ഡെക്കറേഷന്‍, ജിയോളജി, ബയോളജി എന്നീ സ്‌പെഷാലിറ്റികളിലാണ് വിദേശികളെ ഒഴിവാക്കി കുവൈത്തികളെയും ജി.സി.സി രാജ്യക്കാരെയും നിയമിക്കാന്‍ ശ്രമിക്കുക. പ്രാപ്തരായ അധ്യാപകരുടെ ലഭ്യതയാണ് മാനദണ്ഡമാക്കിയത്. പരമാവധി വിദേശികളെ ഒഴിവാക്കുക എന്നതാണ് നയം.
എന്നാല്‍ യോഗ്യരായ അധ്യാപകരെ വേണ്ടത്ര ലഭ്യമല്ലാത്തത് തിരിച്ചടിയാകുന്നുണ്ട്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആറ് മാസത്തിലധികമായി കുവൈത്തിന് പുറത്തുള്ളവരെയും തിരിച്ചുവരാന്‍ അനുവദിക്കുന്നുണ്ട്.എന്നാല്‍, വിസ കാലാവധി കഴിഞ്ഞവരെ പ്രവേശിപ്പിക്കുന്നില്ല. ലക്ഷത്തിലേറെ പേര്‍ക്ക് ഇങ്ങനെ കുവൈത്തിലേക്ക് വരാന്‍ കഴിയാതായിട്ടുണ്ട്. കുവൈത്തിന് സേവനം അത്യാവശ്യമുള്ളവര്‍ക്ക് മാത്രം പ്രത്യേക ഇളവ് നല്‍കാനാണ് തീരുമാനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.