Kerala

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണയ്ക്ക് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ

 

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണയ്ക്ക് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ. വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചു.

തിരുവനന്തപുരത്ത് കോവിഡ് രോഗ ബാധ കൂടുതലാണെന്നും, താമസ സൗകര്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വിചാരണ തുടരാന്‍ ബുദ്ധിമുട്ടുണ്ട്. ഹര്‍ജിക്കാര്‍ക്ക് 70 ന് മുകളില്‍ പ്രായമുണ്ടെന്നും അഭിഭാഷകര്‍ 65 കഴിഞ്ഞവരാണെന്നും സിസ്റ്റര്‍ സ്റ്റെഫിയും ഫാദര്‍ തോമസ് കോട്ടൂരും പറഞ്ഞു. എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കുമെന്ന് സിബിഐ വ്യക്തമാക്കി. സാക്ഷികളായ അന്വേഷണ ഓഫീസര്‍ക്ക് വിചാരണയില്‍ പങ്കെടുക്കാന്‍ സാധിക്കുമോയെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.

കോവിഡ് സാഹചര്യം ഗുരുതരമായിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ സി.ബി.ഐ. കോടതിയിൽ നടക്കുന്ന വിചാരണ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ ഫാ.തോമസ് കോട്ടൂരും, സിസ്റ്റര്‍ സ്റ്റെഫിയുമാണ് കോടതിയിൽ ഹർജി നൽകിയത്.

കേസുകള്‍ കൂടുതലാണെന്നും താമസ സൗകര്യമില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ തുടരാന്‍ ബുദ്ധിമുട്ടുണ്ട്. ഹര്‍ജിക്കാര്‍ക്ക് 70 ന് മുകളില്‍ പ്രായമുണ്ട്. അഭിഭാഷകരും 65 കഴിഞ്ഞവരാണെന്നും പറഞ്ഞു. 2019 ആഗസ്റ്റിലാണ് കേസിൽ വിചാരണ ആരംഭിച്ചത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നതും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.