കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി ക്വാറന്‍റൈനില്‍. വീട്ടില്‍ തന്നെയാണ് ഗാംഗുലി നിരീക്ഷണത്തില്‍ കഴിയുന്നത്. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറിയുമായ സ്‌നേഹാഷിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സൗരവ് ഗാംഗുലി അടക്കമുള്ള കുടുംബാംഗങ്ങള്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചത്.
ജൂലെെ എട്ടിനായിരുന്നു സൗരവ് ഗാംഗുലിയുടെ ജന്മദിനം. അന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് സൗരവ് ജന്മദിനം ആഘോഷിച്ചത്. ഇന്നലെ കോവിഡ് പോസിറ്റീവ് ആയ സൗരവിന്‍റെ മൂത്ത സഹോദരന്‍ സ്‌നേഹാഷിഷ് ഗാംഗുലിയും അന്നത്തെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസത്തെ നിരീക്ഷണത്തില്‍ സൗരവ് കഴിയേണ്ടിവരും.
ബെല്ലെ വ്യൂ ആശുപത്രിയിലാണ് സ്‌നേഹാഷിഷ് ഗാംഗുലിയെ അഡ്‌മിറ്റ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌നേഹാഷിഷ് ഗാംഗുലിക്ക് ചെറിയ രീതിയില്‍ പനിയുണ്ടായിരുന്നു. പിന്നീട് കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സ്‌നേഹാഷിഷിന്‍റെ ഭാര്യയ്‌ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സ്‌നേഹാഷിഷ് ബെഹ്‌ലയിലുള്ള കുടുംബ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. സൗരവ് ഗാംഗുലി താമസിക്കുന്നത് ഇവിടെയാണ്.
ഗാംഗുലിയുടെ 48-ാം ജന്മദിനമാണ് 2020 ജൂലെെ എട്ടിനു ആഘോഷിച്ചത്. ക്രിക്കറ്റ് താരങ്ങളടക്കം നിരവധി പേരാണ് ഗാംഗുലിക്ക് ആശംസകള്‍ അറിയിച്ചത്. വീട്ടില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന ഗാംഗുലിയുടെ ചിത്രങ്ങള്‍ നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ വെെറലായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.