ഉംറ തീര്‍ത്ഥാടനത്തിനായി ഏതെല്ലാം രാജ്യങ്ങളെ അനുവദിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്‍തന്‍ അറിയിച്ചു. വരുന്നവര്‍ക്കായി കര്‍ശന നിര്‍ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹജറുല്‍ അസ്വദ് ചുംബിക്കാനോ കഅബ തൊടാനോ തീര്‍ഥാടകരെ അനുവദിക്കില്ല.
ഒക്ടോബര്‍ നാലിനാണ് സഊദിയില്‍ ആഭ്യന്തര തീര്‍ഥാടനം അനുവദിക്കുക. സഊദി പൗരന്മാര്‍ക്കു പുറമെ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും തീര്‍ഥാടനത്തിനായി സൗകര്യമുണ്ടാകും. ഇതിനുള്ള രജിസ്ട്രേഷന്‍ നടത്തുന്നതിനായി ഇഅ്തര്‍മിനാ എന്ന പേരിലുള്ള ഉംറ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്.
ഉംറ കര്‍മങ്ങള്‍, ഹറം പള്ളിക്കകത്തെ പ്രാര്‍ഥന, വിടവാങ്ങല്‍ പ്രദക്ഷിണം, മദീന പള്ളിയിലെ റൗള സന്ദര്‍ശനം, മസ്ജിദുല്‍ ഖുബാ, ഉഹ്ദ്, ജബലുന്നൂര്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം തുടങ്ങിയവക്ക് നിലവില്‍ ആപ്പ് വഴിയാണ് അനുമതിക്കായി ബുക്ക് ചെയ്യാനാവുക. ഇങ്ങനെ ഉംറക്ക് എത്തുന്നവര്‍ക്ക് കഅ്ബ തൊടാനോ ഹജറുല്‍ അസ്വദ് ചുംബിക്കാനോ കഴിയില്ല. പ്രത്യേക ബാരിക്കേഡുകള്‍ക്ക് പുറത്തായിരിക്കും ത്വവാഫിനുള്ള അനുമതി.
ഹറം പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്ത് കടക്കുമ്പോഴും അണുനശീകരണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്പ് ലഭ്യമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.