റിയാദ്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നിരവധി വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 2020ല്‍ ഒന്നരലക്ഷത്തിലേറെ വിദേശികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടപെട്ടത്.ഗവണ്‍മെന്റ് ഏജന്‍സിയായ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് ഇത്രയും വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതും പകരം അരലക്ഷം സൗദി പൗരന്മാര്‍ക്ക് ജോലി ലഭിച്ചതുമായ റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം 2.9 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെ സ്വകാര്യ മേഖലയിലെ ആകെ സ്വദേശി ജീവനക്കാരുടെ എണ്ണം 17.5 ലക്ഷത്തോളമായി. 2019 ഡിസംബറില്‍ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 17 ലക്ഷത്തോളമായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ അര ലക്ഷം സ്വദേശികള്‍ക്ക് കൂടി നിയമനം ലഭിച്ചു. സ്വദേശി സ്ത്രീ ജീവനക്കാരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.