വയനാട്: മേപ്പാടിയിലെ റിസോര്‍ട്ടില്‍ കാട്ടാന ആക്രമണത്തില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സംഭവത്തില്‍ വയനാട് ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. അനുമതിയില്ലാത്ത ടെന്റ് റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. എളമ്പലേരിയിലെ റിസോര്‍ട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂര്‍ ചേലേരി കണ്ണാടിപ്പറമ്പില്‍ ഷഹാനയാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. റിസോര്‍ട്ടിന് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് സൂചന.
30 അംഗ സംഘത്തിനൊപ്പം എത്തിയ യുവതി റിസോര്‍ട്ടിന് പുറത്തു കെട്ടിയ കൂടാരത്തിലിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. യുവതി ശുചിമുറിയില്‍ പോയി മടങ്ങുന്ന വഴി കാട്ടാന ആക്രമിച്ചതാണെന്ന് ഹോം സ്‌റ്റേ ഉടമ പറയുന്നത്. കാട്ടാനയെ കണ്ട് ഓടുന്നതിനിടെ യുവതി ഭയന്ന് വിണുവെന്നും ഈ സമയത്ത് ആന ചവിട്ടിക്കൊന്നുമെന്നാണ് ഉടമയുടെ മൊഴി. അതേസമയം യുവതി മരിച്ചത് ഹോം സ്‌റ്റേ ഉടമ പറയുന്ന സ്ഥലത്താണോയെന്ന് സംശയമുണ്ടെന്ന് വനംവകുപ്പ് പറഞ്ഞു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓമന വ്യക്തമാക്കി.
കൂടാതെ അനുമതിയില്ലെ ടെന്റുകള്‍ ഇനി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ഇത്തരത്തില്‍ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചാല്‍ ഉടമക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു. റിസോര്‍ട്ടില്‍ ടെന്റ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സംഭവത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉടന്‍ നടപടിയെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.