Kerala

മുഖ്യമന്ത്രിയുടെ ഒക്കച്ചങ്ങായി പ്രയോഗം; വാക്കിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ

 

കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുസ്ലിം ലീഗിനെ വിശേഷിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്കച്ചങ്ങായി പ്രയോഗം നടത്തിയത്. എന്നാല്‍ വാക്കിന്റെ അര്‍ത്ഥം അധികമാര്‍ക്കും അറിയുന്നതല്ല. ബിജെപിയുടെ ഒക്കച്ചങ്ങാതിയാണ് മുസ്ലീം ലീഗെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തികച്ചും പ്രാദേശികമായ പ്രയോഗമാണിത്. പൊതുഇടങ്ങളില്‍ അധികമാരും കേള്‍ക്കാനിടയില്ല.

തലശ്ശേരി, പാനൂര്‍ സമീപ പ്രദേശങ്ങളിലൊക്കെ കല്യാണദിവസം കല്യാണച്ചെറുക്കന്റെ അടുത്ത സുഹൃത്തിനെയാണ് ഒക്കച്ചങ്ങായി എന്നു പറയുക. വധുവിന് തോഴിയെങ്ങനെയാണോ അതിന് സമാനമാണ് ഒക്കച്ചങ്ങായിയുടെ കര്‍ത്തവ്യം. കല്ല്യാണ ചെറുക്കന്‍ കുളിച്ച്‌ കുപ്പായമിടുന്ന സമയം മുതല്‍ ഒക്കച്ചങ്ങായിയും കൂടെയുണ്ടാകും.

പൗഡര്‍ ഇട്ടുകൊടുക്കുക, ഷര്‍ട്ടിന്റെ ബട്ടണിട്ടു കൊടുക്കുക, കല്യാണമണ്ഡപം വരെ അനുഗമിക്കുക, വരന് ധൈര്യം നല്‍കുക എന്നതൊക്കെയാണ് ഒക്കച്ചങ്ങായിയുടെ ചുമതല.

പിണറായി വിജയന്‍ ലീഗിനെ ഒക്കച്ചങ്ങായി എന്ന് വിശേഷിപ്പിച്ചതിലൂടെ പലരും ഈ വാക്കിന്റെ അര്‍ത്ഥം തിരയുന്നുണ്ട്. ഇത് സംബന്ധിച്ച്‌ സോഷ്യല്‍മീഡിയയില്‍ കുറിപ്പുകളും വരുന്നു. മുഖ്യമന്ത്രി അമേരിക്കയിലായിരിക്കെ ഫയലില്‍ വ്യാജ ഒപ്പിട്ടുവെന്ന് ബിജെപിയുടെ ആരോപണത്തെ മുസ്ലിം ലീഗ് അനുകൂലിച്ചതിനാണ് ബിജെപിയുടെ ഒക്കച്ചങ്ങായിയാണ് ലീഗെന്ന് പിണറായി വിശേഷിപ്പിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.