Kerala

ശോഭ സുരേന്ദ്രന്റെ പരസ്യ പ്രതികരണം: ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്ന് ശോഭയെ അനുകൂലിക്കുന്നവർ രാജിവച്ചു

 

നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടു പോകുന്നുവെന്ന ശോഭ സുരേന്ദ്രന്റെ വിമർശനത്തിന് പിന്നാലെ പാലക്കാട് ബിജെപിയിൽ നിന്നും ശോഭാ സുരേന്ദ്രൻ അനുകൂലികൾ രാജിവച്ചു. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാർട്ടിയിൽ ലഭിക്കില്ലെന്ന് വനിത നേതാവ് എൽ. പ്രകാശിനി പറഞ്ഞു. പ്രദേശിക തലത്തിൽ വരെ ബിജെപി നേതാക്കൾ വൻ അഴിമതി നടക്കുന്നുണ്ടെന്നും രാജിവച്ചവർ പറയുന്നു.

അതേ സമയം, ശോഭാ സുരേന്ദ്രൻ വിഷയത്തിൽ ഇന്നും പ്രതികരിക്കാൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തയാറായില്ല.

ബിജെപി നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രൻ പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രൻ അനുകൂലികളുടെ പാർട്ടിയിൽ നിന്നുള്ള രാജി. ആലത്തൂർ നിയോജക വൈസ് പ്രസിഡന്റും ,മുൻ ജില്ലാ കമ്മറ്റി അംഗവുമായ എൽ.പ്രകാശിനി, ഒബിസി മോർച്ച നിയോജക മണ്ഡലം ട്രഷറർ കെ.നാരായണൻ, മുഖ്യശിക്ഷക് ആയിരുന്ന എൻ.വിഷ്ണു എന്നിവരാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്.

ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും ലഭിക്കില്ലെന്നും ബിജെപിയിൽ സ്ത്രീകൾക്ക് യാതെരു പരിഗണയും ലഭിക്കുന്നില്ലെന്നും എൽ പ്രകാശിനി പറഞ്ഞു.

വൻകിടകാരിൽ നിന്നും പണം വാങ്ങി ജനകീയ സമരത്തിൽ വരെ ഒത്തുതീർപ്പ് നടത്തുകയാണ് ബിജെപി പ്രദേശിക നേതാക്കൾ ചെയ്യുന്നതെന്നും രാജിവച്ചവർ പറയുന്നു. എന്നാൽ, ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറുപടി പറയാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്നും തയാറായില്ല.

ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന നിരവധി പേർ അടുത്ത ദിവസങ്ങളിൽ പാർട്ടിയിൽ നിന്നും രാജിവേച്ചേക്കുമെന്നാണ് സൂചന.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.