Kerala

വകമാറ്റിയ തുക തിരിച്ചടച്ചെന്ന് വെള്ളാപ്പള്ളി; രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച്

ആലപ്പുഴ: കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. കണിച്ചുക്കുളങ്ങരയിലെ വസതിയില്‍ ക്രൈംബ്രാഞ്ച് ഉച്ചയ്ക്കാരംഭിച്ച ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു.

വകമാറ്റിയ 55 ലക്ഷം രൂപ തിരികെ ട്രസ്റ്റില്‍ അടച്ചെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഇതു സംബന്ധിച്ച എല്ലാ രേഖകളും ചൊവ്വാഴ്ച്ചയ്ക്കകം ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിയോട് ആവശ്യപ്പെട്ടു.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ബുധനാഴ്ച്ച അവസാനിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യല്‍ നടപടി. കേസ് ജൂലൈ 8-ന് പരിഗണിച്ച ഹൈക്കോടതി രണ്ടാഴ്ച്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്.

1997-98 കാലഘട്ടത്തില്‍ എസ്എന്‍ കോളേജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചടുത്ത ഫണ്ട് വകമാറ്റിയെന്നാണ് കേസ്. പിരിച്ചെടുത്ത ഒരുകോടിയില്‍ അധികം രൂപയില്‍ 55 ലക്ഷം രൂപ ആഘോഷ കമ്മിറ്റിയുടെ കണ്‍വീനറായിരുന്ന വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്ന് എസ്എന്‍ ട്രസ്റ്റ് അംഗമായിരുന്ന എസ്.സുരേന്ദ്രബാബു പരാതിയില്‍ പറയുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.