കെ.അരവിന്ദ്
പുകവലിക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കിട്ടില്ല എന്ന ഒരു തെറ്റിദ്ധാരണ പൊതുവെയുണ്ട്. എന്നാല്‍ ഈ തെറ്റിദ്ധാരണയില്‍ നിന്ന് വിരുദ്ധമായി പല ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും പുകവലിക്കുന്നവര്‍ക്ക് പോളിസി അനുവദിക്കുന്നുണ്ട്. പക്ഷേ പുകവലിക്കുന്നവര്‍ക്ക് പോളിസി കവറേജ് ലഭ്യമാകണമെങ്കില്‍ ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടി വന്നേക്കാം. പുകവലിക്കുന്നവര്‍ക്ക് പുകവലിക്കാത്തവരേക്കാള്‍ ജീവിതശൈലി രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതയുണ്ട് എന്നതിനാലാണ് പ്രീമിയം വര്‍ധിക്കുന്നത്.
പുകയില ഏതെങ്കിലും തരത്തില്‍ ഉപയോഗിക്കുന്നയാളെയാണ് `സ്‌മോക്കര്‍’ എന്ന ഗണത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പെടുത്തുന്നത്. പുകയില ഉപയോഗം എത്രത്തോളമുണ്ടെന്ന് കണ്ടെത്തുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ വൈദ്യപരിശോധന നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ കവറേജിനുള്ള പ്രീമിയം നിര്‍ണയിക്കുകയും ചെ യ്യുന്നു. പുകയിലയുടെ അംശം രക്തത്തിലോ ഉമിനീരിലോ മൂത്രത്തിലോ തലമുടിയിലോ കണ്ടെത്താനാകും. ശരീരത്തില്‍ പുകയിലയു ടെ അംശം നിലനില്‍ക്കുന്നതിന്റെ സമയ ദൈര്‍ഘ്യം ഒരു വ്യക്തി എത്രത്തോളം പുകവലിക്കാറുണ്ടെന്നതിനെയും പ്രായത്തെയും പൊ തുവെയുള്ള ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ അപേക്ഷ പൂരിപ്പിച്ചു നല്‍കുമ്പോള്‍ `നിങ്ങള്‍ പുകവലിക്കാറുണ്ടോ’, `ആറ് മാസത്തിനിടെ പുകവലിച്ചിട്ടുണ്ടോ’ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. പുകവലിക്കാറുണ്ട് എന്നാണ് ഉത്തരമെങ്കില്‍ വലിക്കുന്ന സിഗരറ്റുകളുടെ എണ്ണം, പുകവലി മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ തുടങ്ങിയവ വെളിപ്പെടുത്തിയിരിക്കണം. ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെടുന്നതിന് അനുസരിച്ച് വൈദ്യ പരിശോധനക്കും വിധേയമാകണം.
പ്രായം, കവറേജ് തുക തുടങ്ങിയ ഘടകങ്ങള്‍ കൂടി കണക്കിലെടുത്താകും പ്രീമിയം നിര്‍ണയിക്കുന്നത്. പുകവലിക്കുന്ന ശീലമുള്ളവര്‍ അത് വെളിപ്പെടുത്തുകയും വൈദ്യ പരിശോധനക്ക് വിധേയമാവുകയും ചെയ്‌താല്‍ ഭാവിയില്‍ ക്ലെയിം ഉന്നയിക്കുമ്പോള്‍ ഉണ്ടാകാവുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാം. പോളിസി എടുത്തതിനു ശേഷം വലിക്കുന്ന സിഗരറ്റുകളുടെ എണ്ണം കൂടുകയോ ആരോഗ്യസ്ഥിതി പുകവലി മൂലം മോശമാവുകയോ ചെയ്‌താല്‍ അക്കാര്യം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കേണ്ടതുണ്ട്.
ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് പോളിസി അനുവദിക്കുന്നതു സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനിക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ നിലവിലുണ്ടെങ്കില്‍ പ്രീമിയം ഉയരാന്‍ സാധ്യതയുണ്ട്. പുകവലിക്കുന്നവര്‍ക്ക് ടൈപ് 2 പ്രമേഹരോഗമുണ്ടെങ്കില്‍ പോളിസി നിഷേധിക്കപ്പെട്ടേക്കാം.
നിലവില്‍ മറ്റ് രോഗങ്ങളൊന്നുമില്ലെങ്കില്‍ പ്രതിദിനം ഏതാനും സിഗരറ്റുകള്‍ മാത്രം വലിക്കുന്നവര്‍ക്ക് പോളിസി ലഭ്യമാകാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അതേ സമയം ദിവസത്തില്‍ ഇരുപതിലേറെ സിഗരറ്റുകള്‍ വലിക്കുന്ന ഒരാള്‍ക്ക് പോളിസി ലഭ്യമാവുക എളുപ്പമായിരിക്കില്ല.
പുകവലിക്കുന്നവര്‍ക്കും പുകവലിക്കാത്തവര്‍ക്കും ഒരേ പ്ലാന്‍ തന്നെയാണ് അനുവദിക്കുന്നത്. പ്രീമിയത്തില്‍ അന്തരമുണ്ടാകുമെന്ന് മാത്രം. പ്രതിദിനം പത്തിലേറെ സിഗരറ്റ് വലിക്കുന്നവരുടെ പ്രീമിയം ഉയരാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ പുകവലി ഒഴിവാക്കുകയാണെങ്കില്‍ പ്രീമിയത്തില്‍ ഇളവ് ലഭിക്കാവുന്നതാണ്. പുകവലി ഒഴിവാക്കി രണ്ട് വര്‍ഷമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ ഈ പരിഗണന കിട്ടുകയുള്ളൂ. അതേ സമയം ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കുകയും മിതമായി മാത്രം പുകവലിക്കുകയും ചെയ്യുന്നവര്‍ക്ക് അധിക പ്രീമി യം ഈടാക്കുന്നില്ല.
പ്രീമിയം കൂടുതലാണെന്നതു കൊണ്ട് പുകവലിക്കുന്നവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാതിരിക്കരുത്. പുകവലിക്കുന്നവര്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നതിനാല്‍ കവറേജ് തീര്‍ച്ചായായും ഉറപ്പുവരുത്തണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.