കുവൈത്ത് സിറ്റി: രാജ്യത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സ് ഉടമകള്‍ക്കും നിലവിലെ ലൈസന്‍സ് മാറ്റാനും പകരം പുതിയവ കരസ്ഥമാക്കാനുമുള്ള നടപടികള്‍ ആരംഭിക്കുച്ചു. കഴിഞ്ഞ ആഗസ്ത് മുതല്‍ സ്വദേശികള്‍ക്ക് പുതിയ സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്യാനാരംഭിച്ചിരുന്നു. സപ്തംബര്‍ 27 മുതല്‍ പുതുതായി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്ന എല്ലാവര്‍ക്കും സ്മാര്‍ട്ട് ലൈസന്‍സാണു നല്‍കിയിരുന്നത്. രാജ്യത്തെ ആറ് ട്രാഫിക് കാര്യാലയങ്ങള്‍ വഴി ഞായറാഴ്ച മുതല്‍ പഴയ ലൈസന്‍സ് മാറ്റി പകരം പുതിയവ കരസ്ഥമാക്കാനും സൗകര്യമൊരുക്കിയിരുന്നു.
സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ലോകത്തെ ഏത് രാജ്യത്തും വാഹനമോടിക്കാവുന്നതാണ്. നിരവധി സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണു സ്മാര്‍ട്ട് ലൈസന്‍സിന്റെ നിര്‍മാണം. ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഇവയില്‍ കൃത്രിമത്വം നടത്തുക ആസാധ്യമായിരിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന സ്മാര്‍ട്ട് ചിപ്പ് വഴി ലൈസന്‍സ് ഉടമയുടെ മുഴുവന്‍ വിവരങ്ങളും സൂക്ഷിക്കപ്പെടുന്നു. സ്മാര്‍ട്ട് ലൈസന്‍സ് നിലവിലെ ഫീസ് നിരക്കില്‍ തന്നെ ലഭ്യമാവും. ഇതിനായി അധിക ഫീസ് നല്‍കേണ്ടതില്ല. നേരത്തെ ഇതിന്റെ അംഗീകാരം ജിസിസി രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, ഇവ ഉപയോഗിച്ച് ലോകത്തിലെ ഏത് രാജ്യത്തും വാഹനമോടിക്കാന്‍ അനുമതി ഉണ്ടായിരിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.