News

ജോ ബൈഡന്റെ സ്ഥാനാരോഹണത്തിനിടെ ആക്രമണമുണ്ടായേക്കുമെന്ന് എഫ്ബിഐ

 

വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ആക്രമണമുണ്ടായേക്കുമെന്ന് എഫ്ബിഐ മുന്നറിയിപ്പ്. ജനുവരി 20 നാണ് സ്ഥാനാരോഹണ ചടങ്ങ്. ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷ ശക്തമാക്കാന്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

50 സ്റ്റേറ്റ് ആസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കാനാണ് എഫ്ബിഐ പറയുന്നത്. വാഷിങ്ടണ്‍, മിഷിഗന്‍, വിര്‍ജീനിയ, വിസ്‌കോസിന്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലാണ് അക്രമ സാധ്യത കൂടുതല്‍. സ്ഥാനാരോഹണ ദിവസം വാഷിങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വരെ ആക്രമത്തിന് മുതിര്‍ന്നേക്കാം. അതിനാല്‍ മുഴുവന്‍ ആളുകളെയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.

കാപിറ്റല്‍ ഹില്‍ കലാപത്തിനു സമാനമായ അക്രമ സംഭവം അന്നേ ദിവസം ഉണ്ടായേക്കാമെന്ന് നേരത്തെ തന്നെ വിവിധ ഫെഡറല്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ ഫെഡറല്‍ ഏജന്‍സികള്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങളും ഇതിനോടകം നല്‍കിയിട്ടുണ്ട്

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.