ആറ് മാസങ്ങള്‍ക്ക് ശേഷം കര്‍ശന നിര്‍ദ്ദേശങ്ങളോടെ താജ്മഹല്‍ ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു.ആഗ്രാ ഫോര്‍ട്ടും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു . കോവിഡ് വ്യാപനം ആരംഭിച്ച മാര്‍ച്ച് 17 മുതലാണ് രണ്ട് സ്മാരകങ്ങളും അടച്ചു പൂട്ടിയത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൈകള്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് കഴുകണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതുപോലെ ഒരു ദിവസം 5000 സന്ദര്‍ശകരില്‍ കൂടുതല്‍ അനുവദനീയമല്ല. രണ്ട് മണിക്ക് മുമ്പ് 2500 പേരും, അതിന് ശേഷം 2500 എന്നിങ്ങനെയാണ് സന്ദര്‍ശകരുടെ കണക്ക്. ആഗ്രാ ഫോര്‍ട്ടില്‍ ഒരു ദിവസം 2500 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ഓണ്‍ലൈനായിട്ടാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. അകത്ത് പ്രവേശിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. വിദേശ സഞ്ചാരികളുള്‍പ്പെടെ ഓരോ വര്‍ഷവും ഏഴ് മില്യണ്‍ സന്ദര്‍ശകരാണ് ഓരോ ദിവസവും താജ്മഹല്‍ കാണാനെത്തിയിരുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.