Gulf

ഒമാനില്‍ കനത്ത മഴ, മിന്നല്‍ പ്രളയം, വാദികള്‍ നിറഞ്ഞു കവിഞ്ഞു -ആറ് മരണം

സമെയില്‍ പ്രവിശ്യയില്‍ നിറഞ്ഞു കവിഞ്ഞ വാദി മുറിച്ചു കടക്കാന്‍ ശ്രമിച്ചയാളെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 

സ്‌കറ്റ് : കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ആറു പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.  കനത്ത മഴയെ തുടര്‍ന്ന് പല നഗരങ്ങളിലും വെള്ളക്കെട്ടുകളായി. സൊഹാര്‍, ലിവ, സുര്‍, വബിബാ എന്നിവടങ്ങളെല്ലാം കനത്തമഴയെ തുടര്‍ന്ന് ഒറ്റപ്പെട്ടനിലയിലാണ്.

മഴമൂലം പുതുവത്സരാഘോഷങ്ങളുടെ നിറം മങ്ങി, ആഘോഷങ്ങള്‍ക്ക് ഒരുങ്ങിയിരുന്നവരെല്ലാം വീട്ടിനുള്ളില്‍ തന്നെ കഴിയേണ്ടി വന്നു. വീടു വിട്ടറിയങ്ങവര്‍ക്ക് ചെന്നെത്തിയ ഇടങ്ങളില്‍ അകപെട്ട അവസ്ഥയുമായി.

മിന്നല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചു പോയി. മഴയും മിന്നല്‍ പ്രളയവും ഉണ്ടാകുമെന്നും മലയോരങ്ങളില്‍ ക്യാപിംഗും ട്രക്കിങ്ങും മറ്റും പ്ലാന്‍ ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ഒക്ടോബറില്‍ ഷഹീന്‍ ചുഴലിക്കാറ്റു മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച ബതിനാ മേഖലയില്‍ വീണ്ടും ജനജീവിതം സ്തംഭിച്ചാണ് മിന്നല്‍ പ്രളയമെത്തിയത്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.

വെള്ളക്കെട്ടു മൂലം വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാകാത്ത നിലയിലായിരുന്നു. വെള്ളം കയറി നശിച്ച നിലയിലുള്ള കടകളില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ് വ്യാപാരികള്‍. ശൈത്യ കാല അവധി കഴിഞ്ഞ് ഞാറയാഴ്ച സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് മഴ നാശം വിതച്ചത്.

നുവരി അഞ്ചു വരെ നിലവിലെ കാലാവസ്ഥയില്‍ മാറ്റമുണ്ടാവില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വാഹനം ഓടിക്കുന്നവര്‍ താഴ്ന്ന പ്രദേശങ്ങളും വാദികളും ഒഴിവാക്കണമെന്ന് പോലീസും ആവശ്യപ്പെട്ടു. വാദി മുറിച്ചു കടക്കുന്നത് പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.