Kerala

ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടില്ല: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കള്ളക്കടത്ത് സംഘത്തിന് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്ത അരുണ്‍ ബാലചന്ദ്രന്‍ സിപിഐഎം സഹയാത്രികനെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞാണ് എല്ലാ നിയമനവും നടക്കുന്നത്. മുഖ്യമന്ത്രിക്ക് രാജിവെക്കേണ്ടി വരുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല അന്വേഷണത്തിന്റെ ചീഫ് സെക്രട്ടറിതല റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ എം. ശിവശങ്കറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യും. സിവില്‍സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ബന്ധങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്.

സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം, സ്വപ്ന സുരേഷിന് സര്‍ക്കാര്‍ പദ്ധതിയില്‍ ഉയര്‍ന്ന ജോലിലഭിച്ചത്, വ്യാജരേഖ ചമക്കല്‍, ഫോണ്‍ രേഖകള്‍ എന്നിവ സംബന്ധിച്ചാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണം. എം. ശിവശങ്കറുമായി ബന്ധപ്പെട്ട് വന്‍വിവാദം ഉയര്‍ന്നതോടെയാണ് ചീഫ് സെക്രട്ടറിയെയും അഡിഷണല്‍ ചീഫ് സെക്രട്ടറിയേയും അന്വേഷണ ചുമതല ഏല്‍പ്പിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.